"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
ഈ വ്യാഖ്യാനത്തെ പിന്തുടര്‍ന്നാണ് ഇത് ഇന്ന് സാധാരണ മനസ്സിലാക്കപ്പെട്ടുപോരുന്നതെങ്കിലും ലാളിത്യത്തെ പ്രസക്തിക്ക് പകരമായി കണക്കാക്കുന്നെങ്കില്‍ ഈ വ്യാഖ്യാനം തെറ്റായിരിക്കും. ഏതെങ്കിലും പ്രതിഭാസത്തിനുള്ള വിശദീകരണത്തിന്റെ ലാളിത്യത്തേയോ സങ്കീര്‍ണ്ണതയേയോ കുറിച്ചല്ല ഓക്കമിന്റെ കത്തിയുടെ വ്യഗ്രത. ബാഹ്യദര്‍ശനത്തില്‍ ലളിതമെന്നു തോന്നിക്കുന്ന ഒരു പ്രതിഭാസത്തിനുപിന്നിലുള്ള പ്രക്രിയ സങ്കീര്‍ണ്ണത നിറഞ്ഞതായിരിക്കാം. പ്രതിഭാസത്തിന്റെ അവശ്യവും പ്രസക്തവുമായ എല്ലാ വശങ്ങളേയും പ്രതിഫലിപ്പിക്കാത്ത ലളിത വിശദീകരണം ശുദ്ധഗതി മാത്രമായിരിക്കും. വിശദീകരണത്തെ പ്രതിഭാസവുമായി ബന്ധമില്ലാത്ത ഘടകങ്ങളില്‍ നിന്ന് മുക്തമാക്കുകയെന്നതാണ് ഓക്കമിന്റെ കത്തിയുടെ ധര്‍മ്മം. ബര്‍ട്രാന്‍ഡ് റസ്സലിന്റെ അഭിപ്രായത്തില്‍, ഒരു പ്രതിഭാസത്തിന്റെ ശാസ്ത്രീയവിശദീകരണം സാങ്കല്പികമായ ഏതെങ്കിലുമൊരു ഘടകത്തെ ആശ്രയിച്ചല്ലാതെ സാധ്യമാണെങ്കില്‍ ആ ഘടകത്തെ പരിഗണനയിലെടുക്കുന്നതിന് ഒരു ന്യായീകരണവുമില്ല എന്നാണ് ഓക്കമിന്റെ കത്തിയുടെ അര്‍ഥം. യുക്തിചിന്താസംബന്ധിയായ വിശകലനങ്ങളില്‍ ഓക്കമിന്റെ കത്തി അങ്ങേയറ്റം ഉപകാരപ്രദമായ ഒരു തത്ത്വമായി തനിക്കനുഭവപ്പെട്ടിട്ടുണ്ടെന്നും റസ്സല്‍ പറയുന്നു.<ref name=russel />
 
==നുറുങ്ങുകള്‍==
 
ഉംബര്‍ട്ടോ എക്കോയുടെ റോസിന്റെ പേര് എന്ന നോവലിലെ കുറ്റാന്വേഷകനായ ബാസ്കര്‍വില്ലയിലെ വില്യം, ഓക്കമിലെ വില്യമിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നോവലിലെ കഥയുടെ രംഗവേദിയായ ബെനഡിക്ടന്‍ സംന്യാസാശ്രമത്തിലെ കൊലപാതകപരമ്പരയുടെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വില്യം, അന്വേഷണത്തില്‍ ഓക്കമിന്റെ കത്തിയുടെ യുക്തി ഉപയോഗിക്കുന്നത് നോവലില്‍ കാണാം.<ref>Umberto Eco - The Name of the Rose - വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ - വിന്റേജ് പ്രസിദ്ധീകരണം</ref>
 
==അലംബം==
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്