"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
==ചരിത്രം==
 
ക്രി.വ.1285-നും 1349-നും ഇടക്ക് ജീവിച്ചിരുന്ന എണ്ണപ്പെട്ട നാമവാദചിന്തകന്മാരില്‍(Nominalists) ഒരാളായിരുന്നെങ്കിലും, ഓക്കമിലെ വില്യമിന്റെ വിപുലമായ പ്രശസ്തിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്. ഇവിടെ 'കത്തി' എന്നതുകൊണ്ട്, ഏറ്റവും ലളിതമായ വിശദീകരണത്തിലെത്തിച്ചേരുന്നതുവോളം അനാവശ്യസങ്കല്പങ്ങളെ വെട്ടിമാറ്റുന്ന മാനസികപ്രക്രിയയാണ് സൂചിതമാകുന്നത്. ഈ സിദ്ധാന്തത്തിന്റെ ആശയം ഓക്കമിലെ വില്യമിന്റെ ചിന്തയുടെ പൊതുപ്രവണതക്കനുസരിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിലൊന്നിലും ഇത് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നില്ല. ഈ സിദ്ധാന്തത്തിന്റെ പ്രശസ്ഥമായ ഭാഷ്യങ്ങളിലൊന്നായ "ഘടകങ്ങളെ ആവശ്യമില്ലാതെ പെരുപ്പിക്കരുത്" എന്ന വാക്യം ഓക്കമിന്റേതല്ലെങ്കിലും അതിന് സമാനമെന്നു പറയാവുന്ന ഒരു പ്രസ്ഥാവന അദ്ദേഹത്തിന്റേതായുണ്ട്. "കുറച്ചു സാമിഗ്രികളുപയോഗിച്ച് ചെയ്യാവുന്നതിന് ഏറെ സാമിഗ്രികള്‍ ഉപയോഗിക്കുന്നത് വ്യര്‍ഥതയാണ്" എന്നാണ് ആ പ്രസ്ഥാവന. <ref>ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472<ref/ref>
 
 
വരി 14:
==വിലയിരുത്തല്‍==
 
ഈ തത്ത്വത്തിന്റെ സാധാരണ നടപ്പുള്ള ഒരു വ്യാഖ്യാനം, "സാഹചര്യങ്ങള്‍ തുല്യമായിരിക്കുമ്പോള്‍, ഏതുപ്രശ്നത്തിന്റേയും ഏറ്റവും ലളിതമായ ഉത്തരമായിരിക്കും കൂടുതല്‍ ശരി" എന്നാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, "പരസ്പരം മത്സരിക്കുന്ന ഒന്നിലേറെ സിദ്ധാന്തങ്ങളുള്ളപ്പോള്‍, മറ്റു കാര്യങ്ങള്‍ ഒരുപോലെയാണെങ്കില്‍, ഏറ്റവും കുറച്ച് സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഏറ്റവും കുറച്ച് ഘടകങ്ങളെ അവതരിപ്പിക്കുന്നതുമായ സിദ്ധാന്തമാണ് സ്വീകരിക്കേണ്ടത്. ഇതനുസരിച്ച്, മിതത്വം, ഒതുക്കം, ലാളിത്യം എന്നിവ ഉപദേശിക്കുന്നതും മുഖ്യമായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കു ബാധകവുമായ സാമാന്യബുദ്ധിയുടെ നിയമങ്ങളിലൊന്നാണ്(Heuristic maxim) ഓക്കമിന്റെ കത്തി. ഈ വ്യാഖ്യാനത്തെ പിന്തുടര്‍ന്നാണ് ഇത് ഇന്ന് സാധാരണ മനസ്സിലാക്കപ്പെട്ടുപോരുന്നതെങ്കിലും ലാളിത്യത്തെ പ്രസക്തിക്ക് പകരമായി കണക്കാക്കുന്നെങ്കില്‍ ഈ വ്യാഖ്യാനം തെറ്റായിരിക്കും. ഏതെങ്കിലും പ്രതിഭാസത്തിനുള്ള വിശദീകരണത്തിന്റെ ലാളിത്യത്തേയോ സങ്കീര്‍ണ്ണതയേയോ കുറിച്ചല്ല ഓക്കമിന്റെ കത്തിയുടെ വേവലാതി. ബാഹ്യദര്‍ശനത്തില്‍ ലളിതമെന്നു തോന്നിക്കുന്ന ഒരു പ്രതിഭാസത്തിനുപിന്നിലുള്ള പ്രക്രിയ സങ്കീര്‍ണ്ണത നിറഞ്ഞതായിരിക്കാം. പ്രതിഭാസത്തിന്റെ അവശ്യവും പ്രസക്തവുമായ എല്ലാ വശങ്ങളേയും പ്രതിഫലിപ്പിക്കാത്ത ലളിത വിശദീകരണം ശുദ്ധഗതി മാത്രമായിരിക്കും. വിശദീകരണത്തെ പ്രതിഭാസവുമായി ബന്ധമില്ലാത്ത ഘടകങ്ങളില്‍ നിന്ന് മുക്തമാക്കുകയെന്നതാണ് ഓക്കമിന്റെ കത്തിയുടെ ധര്‍മ്മം. ഒരു പ്രതിഭാസത്തിന്റെ ശാസ്ത്രീയവിശദീകരണം സാങ്കല്പികമായ ഏതെങ്കിലുമൊരു ഘടകത്തെ ആശ്രയിച്ചല്ലാതെ സാധ്യമാണെങ്കില്‍ ആ ഘടകത്തെ സങ്കല്പിച്ചെടുക്കുന്നതിന് ഒരു ന്യായീകരണവുമില്ല എന്നു മാത്രമാണ് ഓക്കമിന്റെ കത്തിയുടെ അര്‍ഥം. <ref>ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472<ref/ref>
 
==അലംബം==
 
<references/>
 
[[en:Occam's razor]]
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്