"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 33:
സന്തുലിതാവസ്ഥയിലിരിക്കുന്ന ഒരു ഇലാസ്തിക മാധ്യമത്തിൽ ഉണ്ടാകുന്ന കമ്പനമാണ് [[ശബ്ദം|ശബ്ദത്തിന്റെ]] ഉറവിടമായി വർത്തിക്കുന്നത്. [[മനുഷ്യൻ|മനുഷ്യരും]] [[മൃഗം|മൃഗങ്ങളും]] ഉണ്ടാക്കുന്ന ശബ്ദങ്ങൾ ഇത്തരത്തിലാണ് പുറപ്പെടുന്നത്. ഖര പ്രതലങ്ങളിൽ തട്ടിയും മുട്ടിയും (താളവാദ്യങ്ങൾ, തന്ത്രിവാദ്യങ്ങൾ) ഉണ്ടാകുന്ന ശബ്ദങ്ങളും വായു പ്രവാഹത്തിലും അന്തർജലീയ സ്ഫോടനങ്ങളിലും ഉണ്ടാകുന്ന ശബ്ദങ്ങളും മറ്റുദാഹരണങ്ങളാണ്.
 
ആവൃത്തി(frequency)യും<ref>[http://www.engineeringtoolbox.com/sound-frequency-wavelength-d_56.html] Sound Frequency, Wavelength and Octave</ref> തീവ്രത (intensity)യും<ref>[http://hyperphysics.phy-astr.gsu.edu/hbase/sound/intens.html] Sound Intensity</ref> കൃത്യമായി നിയന്ത്രിക്കുവാൻ കഴിയുന്ന ശബ്ദസ്രോതസ്സുകളുടെ കണ്ടുപിടുത്തത്തിലൂടെയാണ്കണ്ടുപിടിത്തത്തിലൂടെയാണ് ഒരു ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന നിലയ്ക്ക് അക്കൌസ്റ്റിക്സ് വികാസം പ്രാപിച്ചത്. ഏതു രൂപത്തിലുള്ള ഊർജ്ജത്തേയും ശബ്ദോർജമാക്കി മാറ്റുവാനും മറിച്ച് ശബ്ദോർജത്തെ മറ്റു ഊർജരൂപങ്ങളാക്കുവാനും സാധിക്കുന്ന അക്കൌസ്റ്റിക് ട്രാൻസ്ഡ്യൂസറുകളാണ് ഇവയിൽ ഏറ്റവും പ്രധാനം. ഉച്ചഭാഷിണികൾ (loud speakers) വൈദ്യുതോർജത്തെ ശബ്ദമായും മൈക്രോഫോണുകൾ ശബ്ദത്തെ വൈദ്യുതോർജമായും മാറ്റുന്നു.
 
പീസോ ഇലക്ട്രിക്, മാഗ്നറ്റോസ്ട്രിക്റ്റീവ് (കാന്തമാകുമ്പോൾ പരിമാണ വ്യതിയാനം വരുന്ന പദാർഥങ്ങൾ ഉദാ. നിക്കൽ) ട്രാൻസ്ഡ്യൂസറുകൾ ശാസ്ത്രീയവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് വ്യാപകമായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. വൈദ്യുതേതര അക്കൗസ്റ്റിക് ട്രാൻസ്ഡ്യൂസറുകൾക്ക് ഉദാഹരണമാണ് 'സൈറൻ'. ദ്രാവകപ്രവാഹം തടസ്സപ്പെടുത്തിയാണ് ഇതിൽ ശബ്ദമുത്പാദിപ്പിക്കുന്നത്.<ref>[http://www.sciencedirect.com/science?_ob=ArticleURL&_udi=B6V1C-48V20NR-4J&_user=10&_coverDate=12%2F31%2F1993&_rdoc=1&_fmt=high&_orig=search&_origin=search&_sort=d&_docanchor=&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=6a04bac2c172156211bb722cb10a682a&searchtype=a] Models for the production and acoustics of stop consonants </ref>
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്