"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Saint Mesrob}}
[[Image:Mesrop1776t.jpg|right|thumb|175px|1776-ലെ ഒരു കയ്യെഴുത്തുകൈയെഴുത്തു പ്രതിയിലുള്ള മെസ്രോബിന്റെ ചിത്രം.]]
[[അർമേനിയ|അർമീനിയയിലെ]] ഒരു സന്യാസിയും, ദൈവശാസ്ത്രജ്ഞനും, ഭാഷാപ്രവീണനും ആയിരുന്നു '''വിശുദ്ധ മെസ്രോബ്''' എന്നറിയപ്പെടുന്ന മെസ്രോബ് മാഷ്ടോറ്റ്സ് (ജനനം: ക്രി.വ. 361/362; മരണം: ഫെബ്രുവരി 17, 440). അർമീനിയൻ അക്ഷരമാലയുടെ സ്രഷ്ടാവെന്ന നിലയിലാണ്‌ അദ്ദേഹം ഏറ്റവുമേറെ അറിയപ്പെടുന്നത്. അർമീനിയൻ രാഷ്ട്രത്തേയും അർമീനിയൻ ഓർത്തഡോക്സ് സഭയേയും ശക്തിപ്പെടുത്തുന്നതിലും അർമീനിയയിലേയും, ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളിലേയും അർമീനിയാക്കാർക്കിടയിൽ ഐക്യം വളർത്തുന്നതിലും ഈ അക്ഷരമാല വലിയ പങ്കുവഹിച്ചു. അർമീനിയൻ ഭാഷയുടേയും സംസ്കാരത്തിന്റേയും രാഷ്ട്രത്തിന്റെയും അതിജീവനം ഉറപ്പാക്കുന്നതിൽ മെസ്രോബിന്റെ അക്ഷരമാല നിർണ്ണയകമായി.<ref>The Armenian Alphabet [http://www.kaloustian.eu/Armenian%20Alphabet/index%20The%20Armenian%20Alphabet%20page.htm]</ref>
 
വരി 38:
 
 
അർമീനിയയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും മെസ്രോബിന്റെ പേരിൽ ഒരു തെരുവെങ്കിലുമുണ്ട്. തലസ്ഥാനമായ യെരെവാനിൽ സോവിയറ്റ് ആധിപത്യത്തിൽ കീഴിൽ [[ലെനിൻ|ലെനിന്റെ]] പേര്‌ നൽകപ്പെട്ടിരുന്ന മുഖ്യതെരുവിന്‌ ഇപ്പോൾ മെസ്രോബിന്റെ പേരാണ്‌. യെരെവാനിൽ പുരാതന കയ്യെഴുത്തുപ്രതികളുടെകൈയെഴുത്തുപ്രതികളുടെ മറ്റെനദാരനൻ ഇൻസ്റ്റിട്യൂട്ടിലും, ഒഷാഖാൻ ഗ്രാമത്തിൽ അദ്ദേഹത്തെ സംസ്കരിച്ചിരുന്ന പള്ളിയിലും, ഒഹാനാവൻ ഗ്രാമത്തിനു വടക്ക് അരാഗാത്ത് മലയടിവാരത്തിലെ അക്ഷരമാലയുടെ സ്മാരകത്തിലും മെസ്രോബിന്റെ പ്രതിമകളുണ്ട്. മെസ്രോബിന്റെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ സോവിയറ്റ് ഭരണത്തിൽ കീഴിലും, സോവിയറ്റ് ഭരണത്തിന്റെ തകർച്ചയ്ക്കു ശേഷം സ്വതന്ത്ര അർമീനിയയിലും ഇറങ്ങിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്