"വിത്തുവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
 
വിത്തുവിതരണം കൊണ്ട് അനവധി പ്രയോജനങ്ങൾ ഓരോ ഇനം സസ്യങ്ങൾക്കും ഉണ്ടാകുന്നുണ്ട്. മാതൃസസ്യത്തിൽ നിന്നും ദൂരെയായി നിക്ഷേപിക്കപ്പെടുന്ന വിത്തുകൾ പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. കൂട്ടമായി വളരുന്ന ഒരേ ഇനം സസ്യവർഗ്ഗങ്ങളെ തേടുന്ന സസ്യഭോജികളും രോഗാണുക്കളും മാതൃവൃക്ഷത്തിനു ചുറ്റുവട്ടത്തായി വളരുന്ന തൈച്ചെടികളെ ലക്ഷ്യമാക്കിയേക്കാം. മാതൃവൃക്ഷങ്ങളുടെ ചുവട്ടിൽ വളർന്നുവരുന്ന തൈച്ചെടികളും, അതേ ഇനത്തിൽ പെട്ട വലിയ വൃക്ഷങ്ങളും തമ്മിൽ അതിജീവനത്തിനായി പരസ്പരം മത്സരിക്കുവാനും നശീച്ചുപോകുവാനും സാധ്യതകൂടുതലാണ്.
അതാതുഅതതു സസ്യജാലങ്ങൾക്ക് അനുയോജ്യമായ വാസസ്ഥലങ്ങൾ (habitat) കണ്ടെത്തി അവിടെ വളർന്നുവരുവാനുള്ള അവസരവും വിത്തുവിതരണം മൂലം കൈവരുന്നു.
 
== വിവിധമാർഗങ്ങൾ ==
 
വിത്തുവിതരണത്തിനായി ഒരു സസ്യം സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ സ്വാശ്രയവിത്തുവിതരണം (autochory) എന്നും പരാശ്രയവിത്തുവിതരണം (allochory) എന്നും രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഒരു സസ്യവർഗ്ഗത്തിനു സ്വതവേയുള്ളസ്വതേയുള്ള ഒരു പ്രത്യേകതകൊണ്ട് വിത്തുവിതരണം സാധ്യമാക്കുന്നതിനെയാണ് സ്വാശ്രയവിത്തുവിതരണം എന്നു വിളിക്കുന്നത്. ഇതിനു പകരം പ്രകൃതിയിലുള്ള മറ്റു ബാഹ്യശക്തികളുടെ സഹായത്താൽ വിത്തുവിതരണം നടത്തുന്നതിനെ പരാശ്രയവിത്തുവിതരണം എന്നുവിളിക്കുന്നു.
 
=== സ്വാശ്രയ വിത്തുവിതരണ മാർഗ്ഗങ്ങൾ===
"https://ml.wikipedia.org/wiki/വിത്തുവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്