"മൂലം തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(.)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജിൽ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയിൽ, സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലൂടെ സർക്കാരിന്റേയും സർക്കാരുദ്യോഗസ്ഥന്മാരുടേയും ദുർനടപടികളെ കഠിനമായി വിമർശിച്ചുകൊണ്ടിരുന്നു. 1903-ൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടർന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദർപ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവിൽ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുർനടപടികളും പരസ്യപ്പെടുത്തി. ഒടുവിൽ ദിവാൻ രാജഗോപാലാചാരിക്ക് അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ൽ നാടുകടത്തപ്പെടുകയും ചെയ്തു.
 
പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭണത്തിനുപ്രക്ഷോഭത്തിനു കാരണം. സവർണേതരരായ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നിൽ. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സർക്കാർ സർവീസിൽ ജോലി നൽകിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളിൽ ഈ സമുദായക്കാർക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവൻ, ഈ.ജെ. ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ൽ റവന്യൂവകുപ്പിൽ നിന്ന് ദേവസ്വം വേർപ്പെടുത്തി പ്രത്യേകം ഡിപ്പാർട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഈ സമുദായങ്ങൾക്കു സേവനമനുഷ്ഠിക്കാമെന്നായി.
 
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചുവടുപിടിച്ച് 1919-ൽ തിരുവിതാംകൂറിലും ഒരു കോൺഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ൽ ദിവാൻ രാഘവയ്യ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭണത്തിലേക്കുപ്രക്ഷോഭത്തിലേക്കു നീങ്ങി. എന്നാൽ പ്രക്ഷോഭണംപ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു.
 
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ കേരള നവോത്ഥാനത്തിനുതന്നെ കാരണമായി. 1888-ൽ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയും അതേത്തുടർന്നുണ്ടായ ശ്രീനാരായണ ധർമ പരിപാലന (എസ്.എൻ.ഡി.പി.) യോഗത്തിന്റെ സ്ഥാപനവും (1903) തിരുവിതാംകൂറിൽ മാത്രമല്ല കൊച്ചിയിലും മലബാറിലും സാമൂഹികരംഗത്ത് ചലനങ്ങളുണ്ടാക്കി. എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനങ്ങൾ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനത്തിനും പ്രചോദനമായി (1914). അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും (1905) വക്കം മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും ജനജീവിതത്തിൽ പുത്തൻ ഉണർവും പുതുജീവനും പരിവർത്തനങ്ങളുമുണ്ടാക്കി.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091296" എന്ന താളിൽനിന്ന് ശേഖരിച്ചത്