"മുറാത്തോറിയുടെ ശകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 23 langlinks, now provided by Wikidata on d:Q692665
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{prettyurl|Muratorian fragment}}
[[ബൈബിൾ|ക്രിസ്തീയബൈബിളിന്റെ]] ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയതെന്നു കരുതപ്പെടുന്ന പട്ടികയുടെ ഒരു പകർപ്പാണ് '''മുറാത്തോറിയുടെ ശകലം''' (Muratorian fragment). 85 വരികൾ മാത്രമടങ്ങുന്ന ഈ രേഖ, ഏഴാം നൂറ്റാണ്ടിലെ ഒരു ലത്തീൻ കയ്യെഴുത്താണ്കൈയെഴുത്താണ്. [[ഗ്രിഗോറിയൻ കാലഗണനാരീതി|പൊതുവർഷം]] 170-നടുത്തു മുതൽ നാലാം നൂറ്റാണ്ടു വരെയുള്ള കാലത്തെങ്ങോ എഴുതപ്പെട്ട ഒരു [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] മൂലത്തിന്റെ പരിഭാഷയാണതെന്ന് അനുമാനിക്കാൻ മതിയായ ആന്തരികസൂചനകൾ ശകലത്തിൽ കാണാം. അതിന്റെ അവസ്ഥയും, അതെഴുതിയിരിക്കുന്ന [[ലത്തീൻ]] ഭാഷയുടെ ഗുണക്കുറുവും, പരിഭാഷ ബുദ്ധിമുട്ടുള്ളതാക്കുന്നു. ശകലത്തിന്റെ തുടക്കം നഷ്ടമായിപ്പോയി. അവസാനം പെട്ടെന്നുമാണ്.
 
മൂലരൂപത്തിന്റെ അജ്ഞാതകർത്താവിനു പരിചയമുണ്ടായിരുന്ന സഭകൾ കാനോനികമായി കണക്കാക്കിയിരുന്ന [[പുതിയനിയമം|പുതിയനിയമഗ്രന്ഥങ്ങളുടെ]] ഭാഗികമായ പട്ടികയാണ് 'ശകലം'. ഉത്തര [[ഇറ്റലി|ഇറ്റലിയിൽ]] ബോബ്ബിയോയിലെ കൊളുമ്പാൻ ഗ്രന്ഥശാലയിൽ നിന്നു വന്നതും പൊതുവർഷം ഏഴോ എട്ടോ നൂറ്റാണ്ടു വരെ പഴക്കമുള്ളതുമായ ഒരു ഗ്രന്ഥത്തോടു ചേർത്ത് അതിനെ തുന്നിക്കെട്ടിയിരുന്നു. മിലാനിലെ അംബ്രോസിയൻ ഗ്രന്ഥശാലയിൽ അതു കണ്ടെത്തിയത്, തന്റെ തലമുറയിൽ [[ഇറ്റലി|ഇറ്റലിയിലെ]] ഏറ്റവും അറിയപ്പെടുന്ന ചരിത്രകാരനായിരുന്ന ലുഡോവിക്കോ അന്തോണിയോ മുറത്തോരി (1672–1750) എന്ന വൈദികനായിരുന്നു. 1740-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു.<ref>Muratori, ''Antiquitates Italicae Medii Aevii'' (Milan 1740), vol. III, pp 809-80. Located within ''Dissertatio XLIII'' (cols. 807-80), entitled 'De Literarum Statu., neglectu, & cultura in Italia post Barbaros in eam invectos usque ad Anum Christii Millesimum Centesimum', at cols. 851-56.</ref>
"https://ml.wikipedia.org/wiki/മുറാത്തോറിയുടെ_ശകലം" എന്ന താളിൽനിന്ന് ശേഖരിച്ചത്