"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 205:
ഇപ്പോഴത്തെ സാങ്കോർ 13-14 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട സ്ഥാപനത്തിന്റെ 1581-ലെ പുനർനിർമ്മിതിയാണ്. അത് റ്റിംബക്റ്റൂവിലെ ഇസ്ലാമികവിജ്ഞാനത്തിന്റെ കേന്ദ്രമായിത്തീർന്നു. ഈ സർവകലാശാല മദ്ധ്യകാല യൂറോപ്പിലെ സർവകലാശാലകളുടേതിൽ നിന്ന് ഭിന്നമായ സം‌വിധാനങ്ങളുള്ള ഒരു മദ്രസയായിരുന്നു. പൂർണ്ണമായും സ്വതന്ത്രമായ അനേകം കലാലയങ്ങളുടെ കൂട്ടായ്മയായിരുന്നു അത്. അവയിൽ ഓരോന്നിന്റേയും നടത്തിപ്പ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ ഇമാമിന്റെ ചുമതലയായിരുന്നു. ഏക അദ്ധ്യാപനെ മാത്രം ആശ്രയിച്ച് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ പഠനസ്ഥലം മോസ്കിനു പുറത്തുള്ള തുറസ്സയ മുറ്റങ്ങളോ സ്വകാര്യവസതികളോ ആയിരുന്നു. ഈ കലാലയങ്ങൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് [[ഖുർആൻ]] പഠനത്തിൽ ആയിരുന്നു. ഒപ്പം, തർക്കശാസ്ത്രം, ജ്യോതിശാസ്ത്രം, ചരിത്രം തുടങ്ങിയ മതേതരവിഷയങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു. വിദ്യാർത്ഥികൾ പാണ്ഡിത്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന ഒരു സാമൂഹ്യ-സാമ്പത്തിക നിലപാടിനെ പിന്തുടർന്ന് സ്വന്തം ഗ്രന്ഥങ്ങൾ എഴുതി. പുസ്തകങ്ങളുടെ ക്രയ-വിക്രയങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ലാഭം, സ്വർണ്ണത്തിന്റേയും ഉപ്പിന്റേയും വ്യാപാരത്തിൽ നിന്ന് കിട്ടിയതിന് തൊട്ടു താഴെയായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട പണ്ഡിതന്മാരിലും അദ്ധ്യാപകരിലും ഒരാൾ പ്രഗല്ഭചരിത്രകാരൻ അഹമ്മദ് ബാബ ആയിരുന്നു.
 
===കയ്യെഴുത്തുപ്രതികളുംകൈയെഴുത്തുപ്രതികളും ഗ്രന്ഥശാലകളും===
[[ചിത്രം:CEDRHAB Timbuktu.jpg|thumb|250px|left|ചിതറിക്കിടക്കുന്ന ഇസ്ലാമികകയ്യെഴുത്തുപ്രതികളുടെഇസ്ലാമികകൈയെഴുത്തുപ്രതികളുടെ പുനരുദ്ധാരണത്തിനായുള്ള റ്റിംബക്റ്റൂവിലെ ഈ കേന്ദ്രം, സാങ്കോറിലെ പഴയചരിത്രകാരൻ അഹമ്മദ് ബാബയുടെ പേരിലാണ്.]]
 
റ്റിംബക്റ്റൂവിന്റെ ഏറ്റവും ശ്രദ്ധേയമായ സമ്പത്ത്, അവിടെ പല കുടുംബങ്ങളുടേയും കൈവശമായി ചിതറിക്കിടക്കുന്ന എണ്ണമറ്റ കയ്യെഴുത്തുപ്രതികളാണ്കൈയെഴുത്തുപ്രതികളാണ്.<ref name="Manuscrits">[http://www.monde-diplomatique.fr/2004/08/DJIAN/11470 ''Un patrimoine inestimable en danger : les manuscrits trouvés à Tombouctou'', par Jean-Michel Djian dans ''[[Le Monde diplomatique]] d'août 2004.]</ref>ഇസ്ലാമിനു മുൻപുള്ള കാലത്തും പന്ത്രണ്ടാം നൂറ്റാണ്ടിലും ഒക്കെയായി എഴുതപ്പെട്ടവ ഉൾപ്പെടെയുള്ള ഈ ഗ്രന്ഥങ്ങൾ കുടുംബരഹസ്യങ്ങളെന്ന മട്ടിൽ റ്റിംബക്റ്റൂവിലും സമീപഗ്രാമങ്ങളിലും സൂക്ഷിക്കപ്പെട്ടു. അവയിൽ മിക്കവയും മാലി സാമ്രാജ്യത്തിലെ വിജ്ഞാനികൾ ആറബിയിലോ ഫുലാനി ഭാഷയിലോ എഴുതിയവയാണ്. അവ, പ്രത്യേകിച്ച് [[ജ്യോതിശാസ്ത്രം]], [[സംഗീതം]], [[സസ്യശാസ്ത്രം]], എന്നീ വിഷയങ്ങളിൽ എഴുതപ്പെട്ടവ, പ്രബോധനാത്മകമായവയാണ്. പഴക്കം കുറഞ്ഞ ഗ്രന്ഥങ്ങൾ [[നിയമം]], ഭൗതികശാസ്ത്രങ്ങൾ, [[ചരിത്രം]] എന്നീ വിഷയങ്ങളിലാണ്.
 
1970-ൽ മാലി സർക്കാർ യുനെസ്കോയുടെ സഹകരണത്തോടെ സ്ഥാപിച്ച അഹമ്മദ് ബാബാ ഇൻസ്റ്റിട്ട്യൂട്ട് ഈ കയ്യെഴുത്തുപ്രതികളിൽകൈയെഴുത്തുപ്രതികളിൽ ചിലത് അവയുടെ പുനരുദ്ധാരണത്തിനും, ഡിജറ്റലീകരണത്തിനുമായി കൈവശം വച്ചിരിക്കുന്നു. അതിന്റെ കൈവശമുള്ള ഇത്തരം ഗ്രന്ഥങ്ങളുടെ സംഖ്യ 18,000-ൽ അധികമാണ്. എന്നാൽ റ്റിംബക്റ്റൂ പ്രദേശത്ത് ചിതറിക്കിടക്കുന്ന കയ്യെഴുത്തുപ്രതികളുടെകൈയെഴുത്തുപ്രതികളുടെ സംഖ്യ മൂന്നുമുതൽ ഏഴുവരെ ലക്ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.<ref>[http://news.nationalgeographic.com/news/2003/05/0522_030527_timbuktu.html റ്റിംബക്റ്റൂവിലെ പുരാതന ഗ്രന്ഥങ്ങളുടെ പുനരുദ്ധാരണം]</ref>
 
സാങ്കോർ സർവകലാശാലയിലും റ്റിംബക്റ്റൂവിലെ മറ്റിടങ്ങളിലുമുള്ള ഗ്രന്ഥശേഖരങ്ങൾ സർവകലാശാലയുടേയും റ്റിംബക്റ്റൂവിന്റെ തന്നെയും ഗതകാലപ്രതാപത്തെപ്പറ്റി മനസ്സിലാക്കാൻ സഹായിക്കുന്നു. പണ്ഡിതന്മാരെ കഴിഞ്ഞകാലത്തിന്റെ ചിത്രം നിർമ്മിച്ചെടുക്കാൻ ഈ രേഖകൾ സഹായിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന ഈ കയ്യെഴുത്തുപ്രതികൾകൈയെഴുത്തുപ്രതികൾ, അക്കാലത്ത് പശ്ചിമാഫ്രിക്കയിൽ പുഷ്കലമായ ഉന്നതസംസ്കാരത്തിന്റെ സൂചകങ്ങളാണ്. അക്കാലത്തെ ഒരു പശ്ചിമാഫ്രിക്കൻ ഇസ്ലാമിക ചൊല്ല്, റ്റിംബക്റ്റൂവിന്റെ മഹത്ത്വത്തെ പ്രതിഫലിപ്പിക്കുന്നു.
 
{{Cquote|ഉപ്പ് പടിഞ്ഞാറുനിന്നു വരുന്നു; സ്വർണ്ണം തെക്കുനിന്നു വരുന്നു; എന്നാൽ, ദൈവവചനവും വിജ്ഞാനത്തിന്റെ നിധികളും റ്റിംബക്റ്റൂവിൽ നിന്ന് വരുന്നു.}}
 
 
നഗരത്തിലെ 60 മുതൽ 80 വരെ വരുന്ന സ്വകാര്യ ഗ്രന്ഥാലയങ്ങളിലാണ് ഈ കയ്യെഴുത്തുപ്രതികളിൽകൈയെഴുത്തുപ്രതികളിൽ ഏറെയും: മാമ്മാ ഹൈദരാ ഗ്രന്ഥശേഖരം, ആൻഡലൂസിയയിൽ നിന്നുള്ള 14-15 നൂറ്റാണ്ടുകളിലെ 3000-ത്തോളം കയ്യെഴുത്തുകൈയെഴുത്തു പ്രതികൾ ഉൾക്കൊള്ളുന്ന ഫോണ്ടാ കാത്തി ഗ്രന്ഥശേഖരം; അൽ-വാൻഗരി ഗ്രന്ഥശേഖരം; മൊഹമ്മദ് താഹർ ഗ്രന്ഥശേഖരം തുടങ്ങിയവ ഇവയിൽ മുഖ്യമാണ്. ഒരുകാലത്ത് പശ്ചിമാഫ്രിക്കയെ ഉത്തര-പൂർവ ആഫ്രിക്കകളുമായി ബന്ധിപ്പിച്ചു കിടന്നിരുന്ന "ആഫ്രിക്കൻ മഷിവഴി"-യുടെ (African Ink Road) ഭാഗമായി ഈ ഗ്രന്ഥശേഖരങ്ങൾ കണക്കാക്കപ്പെടുന്നു. റ്റിംബക്റ്റൂവിലും ചുറ്റുപാടുകളിലുമായി കയ്യെഴുത്തുപ്രതികളുടെകൈയെഴുത്തുപ്രതികളുടെ ഇത്തരം 120-ഓളം ശേഖരങ്ങൾ നേരത്തേ ഉണ്ടായിരുന്നു. മാലിയിൽ തന്നെ പത്തുലക്ഷത്തിലേറെ രേഖകൾ ഈ വിധത്തിൽ ഉണ്ടായിരിക്കണം. 20 ലക്ഷം രേഖകൾ നൈജീരിയയിലെ സൊക്കോട്ടൊ ഉൾപ്പെടെയുള്ള ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും കണ്ടേക്കാം. കോളനിവാഴ്ചയുടെ സമയത്ത് ഗ്രന്ഥശേഖരങ്ങൾ ഒന്നായി [[പാരിസ്|പാരിസിലേയ്ക്കും]] [[ലണ്ടൺ|ലണ്ടണിലേക്കും]] യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേയ്ക്കും മറ്റും നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന്, ഈ ലിഖിതങ്ങളെ മറച്ചു വയ്ക്കാൻ പ്രവണതയുണ്ടായിൽ. ചിലർ കയ്യെഴുത്തുപ്രതികൾകൈയെഴുത്തുപ്രതികൾ മണ്ണിൽ കുഴിച്ചിട്ടു. മറ്റുചിലർ അവയെ മരുഭൂമിയിലോ ഗുഹകളിലോ ഒളിച്ചുവച്ചു. പല ഗ്രന്ഥങ്ങളും ഇന്നും ആ സ്ഥിതിയിലാണ്. 2003 ജൂണിൽ നടന്ന ഒരു പ്രദർശനത്തിൽ, അമേരിക്കൻ കോൺഗ്രസിന്റെ ഗ്രന്ഥാലയം ഒരുപറ്റം കയ്യെഴുത്തുപ്രതികൾകൈയെഴുത്തുപ്രതികൾ മൈക്രോഫിൽം ചെയ്യുകയുണ്ടായി. 2006 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കൻ-മാലി സർക്കാരുകൾ ചേർന്ന്, റ്റിംബക്റ്റൂവിലേയും പശ്ചിമ ആഫ്രിക്കയിലെ ഇതര ഭാഗങ്ങളിലേയും വിജ്ഞാനശേഖരത്തെക്കുറിച്ചുള്ള ഒരു സം‌യുക്ത അന്വേഷണം തുടങ്ങി.<ref>കർട്ടിസ് അബ്രാഹം, "[http://www.newscientist.com/channel/being-human/mg19526171.400 സഹാറയിലെ നക്ഷത്രങ്ങൾ]," ''ന്യൂ സയന്റിസ്റ്റ്'', 18 August 2007: 37-39</ref>
 
==അധഃപതനം, പര്യവേഷണങ്ങൾ==
"https://ml.wikipedia.org/wiki/റ്റിംബക്റ്റൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്