പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രാസംഗികൻപ്രസംഗകൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നുപ്രസംഗകനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് പോലുമില്ലാത്തത് കൊണ്ടാണ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] ആ പദവിയിൽ നിയമിക്കപ്പെട്ടത്<ref>Huzar 1978, p. 15</ref> ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാദ്ധ്യതകളുമുണ്ടായിരുന്നു.
 
ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്ത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.
[[പോംപി|പോംപിയുമായി]] യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ റോമൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര പ്രവിശ്യയായ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. [[പോംപി]] ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു. വിജയശ്രീ ലാളിതനായി റോമിലേയ്ക്ക് മടങ്ങിയ സീസറെ സെനറ്റ് ഡിക്റ്റേറ്ററായി (latin : magistratus extraordinarius) അവരോധിച്ചു. റോമൻ റിപ്പബ്ലിക്കിൽ സർവ അധികാരങ്ങളുമുള്ള ഒരു പദവിയാണ് ഡിക്റ്റേറ്റർ. ആന്റണിയെ സീസർ തന്റെ പ്രധാന സഹായിയായി മാസ്റ്റർ ഒഫ് ഹോർസസ് (latin : Magister Equitum) എന്ന പദവിയിൽ നിയമിച്ചു. റിപ്പബ്ലിക്കിൽ ഡിക്റ്റേറ്റർ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള പദവിയാണിത്. അങ്ങനെ എവിടെയെങ്കിലും യുദ്ധം നയിക്കാൻ സീസർ റോം വിട്ട് പോവുമ്പോൾ ഇറ്റലിയുടെ ഭരണം ഏറ്റെടുത്തിരുന്നത് ആന്റണിയായിരുന്നു. ഒരു മികച്ച സൈനിക നേതാവായിരുന്ന ആന്റണി പക്ഷെ രാജ്യഭരണത്തിൽ അത്രയും മിടുക്കില്ലായിരുന്നു. ആന്റണിക്ക് പറ്റിയ ഒരു പിഴവ് കാരണം റോമിൽ ഒരു കലാപമുണ്ടായി നൂറോളം പൗരന്മാർ മരണമടഞ്ഞു. ഇത് കാരണം സീസർ ആന്റണിയെ സർവ തസ്തികകളിൽ നിന്നും നീക്കം ചെയ്തു. ഇവർ രണ്ട് വർഷത്തോളം പരസ്പരം കണ്ടില്ല. പക്ഷെ ഈ അകൽച്ച അധിക കാലം നീണ്ടില്ല, 44 ബി സി യിൽ സീസർ കോൺസലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമനായി വീണ്ടും ആന്റണിയെ നിയമിച്ചു.
 
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ റോമിലെ [[ഒപ്റ്റിമേറ്റ്]] കക്ഷിയിൽ പെട്ട ചിലരെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. [[മാർക്കസ് യൂണിയസ് ബ്രൂട്ടസ്|ബ്രൂട്ടസ്]], കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചനഗൂഢാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെഗൂഢാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘംഗൂഢാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>
 
സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർഗൂഢാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരുംഗൂഢാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം [[ഒപ്റ്റിമേറ്റ്|സീസറെ വധിച്ചവർക്കെതിരെ]] തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.<ref>Suetonius, Julius 83.2</ref>
 
====ത്രിമൂർത്തി സഖ്യം====
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നുഇച്ഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി. ത്രിമൂർത്തി സഖ്യത്തിന്റെ എതിരാളികൾക്കെതിരെ കർശന നടപടികളുണ്ടായി അനേകം പേരെ വധ ശിക്ഷയ്ക്ക് വിധിക്കയും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.
===ആന്റണിയും ക്ലിയോപാട്രയും===
സീസറിന്റെ പഴയ കാമുകിയായ ക്ലിയോപാട്രയെ ആന്റണി ഇപ്പോഴത്തെ തുർക്കിയിലുള്ള റ്റാർസസ് എന്ന പട്ടണത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ച് അവർ തമ്മിൽ സഖ്യത്തിലായി. ക്ലിയോപാട്ര ആന്റണിയുടെ കാമുകിയായി. [[ക്ലിയോപാട്ര]] അലക്സാൻഡ്രിയയിലോട്ട് മടങ്ങിയപ്പോൾ ആന്റണിയും കൂടെപ്പോയി. 41 ബി സി യിലെ ശിശിരകാലം ആന്റണി ക്ലിയോപാട്രയോടൊപ്പം ഈജിപ്റ്റിൽ ചിലവഴിച്ചു. 40 ബി സി യിൽ ഒക്റ്റാവിയനും ആന്റണിയുടെ ഭാര്യ ഫുൾവിയായും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ആന്റണിക്ക് റോമിലേക്ക് മടങ്ങേണ്ടി വന്നു. ഇതിനിടെ ഫുൾവിയായെ ഒക്റ്റാവിയൻ ഗ്രീസിലെ സിക്യോണിലേക്ക് (Sicyon) നാടുകടത്താൻ ആജ്ഞാപിച്ചിരുന്നു. അങ്ങോട്ടുള്ള യാത്രാ മധ്യെ ഫുൾവിയ മരണമടഞ്ഞു. റോമിലെത്തിയ ആന്റണി ഒക്റ്റാവിയനുമായി സന്ധി ചെയ്തു, 40 ബി. സി. യിൽ ഒക്റ്റാവിയന്റെ സഹോദരി ഒക്റ്റാവിയയെ കല്യാണം കഴിച്ചു.
35,273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3091122" എന്ന താളിൽനിന്ന് ശേഖരിച്ചത്