"റോജർ ഡി. കോൺബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
'''റോജർ ഡേവിഡ് കോൺബർഗ്''' (ജ. 1947, [[സെന്റ് ലൂയിസ്]], [[മിസോറി]]) 2006ലെ [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] നോബൽ പുരസ്കാരം നേടിയ [[യു.എസ്.എ.|അമേരിക്കൻ]] ശാസ്ത്രജ്ഞനാണ്. [[പ്രോട്ടീനുകൾ]] നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് റോജറിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. വിവരവിനിമയത്തിലെ താളപ്പിഴകൾ [[ഹൃദ്രോഗം]], [[അർബുദം]] തുടങ്ങിയ രോഗങ്ങൾക്കു കാരണമാകും. ഈ രോഗങ്ങളുടെ ചികത്സയിൽ റോജറുടെ ഗവേഷണഫലങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി.
 
1959-ൽ രസതന്ത്രത്തിനുള്ള [[നോബൽ പുരസ്കാരം]] നേടിയ [[ആർതർ കോൺബർഗ്|ആർതർ കോൺബർഗിന്റെ]] മകനാണ് റോജർ. ഒരു [[ഡി‌എൻ‌എ]] തന്മാത്രയിൽനിന്നു മറ്റൊന്നിലേക്കു ജനിതക വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് എങ്ങനെയെന്ന കണ്ടുപിടുത്തമാണ്കണ്ടുപിടിത്തമാണ് ആർതർ കോൺബർഗിനെ നോബൽ പുരസ്കാരത്തിനർഹനാക്കിയത്. അച്ഛന്റെ കണ്ടുപിടുത്തങ്ങളുടെകണ്ടുപിടിത്തങ്ങളുടെ തുടർച്ചയാണ് റോജറിന്റെ ഗവേഷണങ്ങൾ. നോബൽ പുരസ്കാരത്തിനർഹരാകുന്ന ആറാമത്തെ അച്ഛനും മകനുമാണ് ഇവർ. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഘടനാജീവശാസ്ത്ര വിഭാഗം പ്രഫസറാണ് റോജർ കോൺബർഗ്.
== ഇതും കാണുക ==
[[നോബൽ സമ്മാനം 2006]]
"https://ml.wikipedia.org/wiki/റോജർ_ഡി._കോൺബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്