"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് [[ഗണിതം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[ജന്തുശാസ്ത്രം]], [[ചരിത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. [[മദ്രാസ് സർവ്വകലാശാല|മദ്രാസ് യൂണിവേർസിറ്റിയുടെ]] കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.
 
മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ [[സി.വി. രാമൻ|സി.വി. രാമനും]] [[എസ്. രാധാകൃഷ്ണൻ|ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു]] ആ ചടങ്ങിലെ പ്രാസംഗികർപ്രസംഗകർ.
 
1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ [[തിരുവിതാംകൂർ]] സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി.
"https://ml.wikipedia.org/wiki/മഹാരാജാസ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്