"രാശിചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
<!--[[പ്രമാണം:RaaSi Chakram.jpg|right|thumb|300px|രാശിചക്രം]]-->
[[പ്രമാണം:Zodiac.png|right|thumb|300px|രാശിചക്രം]]
[[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിനു]] സമീപത്തുള്ള (ഇരുവശത്തുമുള്ള 8 ഭാഗ വീതം വീതിയിൽ) [[നക്ഷത്ര രാശികൾ|നക്ഷത്രരാശികളെ]] എല്ലാം ചേർത്ത് ഒരു ചക്രത്തിന്റെ രൂപത്തിൽ സങ്കല്പിക്കുന്നതാണ് ആണ്‌ '''രാശിചക്രം''' അഥവാ '''സൗരരാശി''' എന്ന്‌ അറിയപ്പെടുന്നത്‌. സൂര്യരാശി എന്നും ഇതിനു പേരുണ്ട്‌. ഇംഗ്ലീഷിൽ സോഡിയാക് (zodiac) എന്ന പേരിൽ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂർവികർ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്ല്യതുല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു.
ഖഗോളം [[ഭൂമി]]യുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യൻ ഈ 12 രാശികളിൽ ഒന്നിന്റെ ഉള്ളിൽ ആയിരിക്കും. അപ്പോൾ ആ മാസത്തെ നമ്മൾ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാൽ അതിന്റെ അർത്ഥം [[സൂര്യൻ]] ഇപ്പോൾ ചിങ്ങം രാശിയിൽ ആണ്‌ എന്നാണ്‌.
 
വരി 102:
പാശ്ചാത്യരീതിയനുസരിച്ച് രാശിചക്രത്തിലെ 12 രാശികളേയും തുല്യമായ 12 ഖണ്ഡങ്ങളാക്കിയാണു് വിഭജിച്ചിരിക്കുന്നതു്. എന്നാൽ അവയ്ക്കു പൊരുത്തമുള്ള നക്ഷത്രക്കൂട്ടങ്ങൾ ഇങ്ങനെ കൃത്യമായല്ല ആകാശത്തു കാണപ്പെടുന്നതു്. കൂടാതെ, (ഭൂമിയിൽനിന്നും നോക്കുമ്പോൾ) ഓരോ രാശികളിലൂടെയും സൂര്യനും ഗ്രഹങ്ങളും കടന്നുപോകുന്നതു് ഒരേ വേഗത്തിലല്ല. ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയും അതിന്റെ അച്ചുതണ്ടിനുള്ള 23.5 ഡിഗ്രി ചെരിവുമാണു് ഈ വേഗവ്യത്യാസത്തിനു കാരണം. ഇതുമൂലം സൂര്യൻ ചില നക്ഷത്രരാശികളിൽ വളരെക്കുറച്ചുസമയവും മറ്റുചിലതിലൂടെ ശരാശരിയിൽ കൂടിയ സമയവും ചെലവഴിക്കുന്നു.
 
എന്നാൽ പൗരാണികഭാരതീയരീതിയിൽ ഈ വ്യത്യാസം പരിഗണിച്ച് രാശികളെ അവയുടെ പ്രവേഗവ്യത്യാസങ്ങൾക്ക് ആനുപാതികമായാണു് വിഭജിച്ചിരിക്കുന്നതു്. വ്യത്യസ്ത പദ്ധതികളിൽ ഈ വിഭജനരീതിക്കും അല്പാൽപ്പം വ്യത്യാസമുണ്ടു്. ഏകീകരിക്കപ്പെട്ട ഭാരതീയ പഞ്ചാംഗങ്ങളിൽ ആദ്യം ഇവയെ പാശ്ചാത്യരീതിയുമായി സമീകരിച്ചതിനുശേഷം ഓരോ ഗ്രഹങ്ങളുടേയും അതാതുഅതതു സമയത്തെ സ്ഥിതിയനുസരിച്ച് കൂടുതൽ സൂക്ഷ്മമായ കണക്കുകൾ ഉപയോഗിച്ച് ഗ്രഹസ്ഥിതി കണക്കുകൂട്ടുകയാണു് ചെയ്യുന്നതു്.
[[പ്രമാണം:Zodiac-India-Kerala-Rashichakram.svg|ലഘുചിത്രം|കേരളത്തിൽ പ്രചാരത്തിലുള്ള രാശിചക്രം. ജ്യോത്സ്യപ്രവചനങ്ങൾക്കായി ഉപയോഗിക്കുന്നത് ഇത്തരം രാശിചക്രമാണ്]]
 
"https://ml.wikipedia.org/wiki/രാശിചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്