"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expect that one random source, nobody else calls Ranji the father of Indian cricket.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
== ചരിത്രം ==
ഒരു ദേശീയ ചാമ്പ്യൻഷിപ്പ് എന്ന ആശയം 1934 ജൂലൈയിൽ സിംലയിൽ നടന്ന ബി.സി.സി.ഐ-യുടെ മീറ്റിങ്ങിൽ സെക്രട്ടറിയായ ആന്റണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയാറാക്കിയിരുന്നുതയ്യാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദർ സിങ്ങ് അപ്പോൾത്തന്നെ 500 പൗണ്ട് വിലയുള്ള ഒരു സ്വർണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേർ നിർദ്ദേശിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഭൂപീന്ദർ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്‌കുമാറ്‌ തന്റെ വകയായി സ്വർണം കൊണ്ടു തന്നെ ഉള്ള വില്ലിങ്‌ടൺ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്‌ടൺ പ്രഭു). 1934 ഒക്ടോബറിൽ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്‌ടൺ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദർ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു. <ref> മിഹിറ് ബോസ്, ''ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രം'' (1990), ISBN 0-233-98563-8, ഏട് 91-94. ഫൈനൽ നടന്ന് ഒരാഴ്ചയ്ക്കു ശേഷം [[ഡൽഹി]]യിൽ വച്ച് വില്ലിങ്‌ടൺ പ്രഭു തന്നെയാണു സമ്മാനദാനം നടത്തിയതു. വില്ലിങ്‌ടൺ ട്രോഫിയെ അവസാന നിമിഷം തഴഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. </ref>
 
ആദ്യത്തെ കുറെ വർഷങ്ങൾ രഞ്ജി ട്രോഫി ബോംബെയിൽ നടന്നിരുന്ന [[ബോംബെ പെന്റാംഗുലർ|പെന്റാഒഗുലർ മത്സരത്തിന്റെ]] നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലർ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലർ നിർത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്