"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
എട്ടു വയസ്സ് ഉള്ളപ്പോൾ ഹൊണൊറെയെ വെൻഡോം(Vendôme) എന്ന പട്ടണത്തിലെ ഒററ്റൊറിയൻ (Oratory of Jesus) പാതിരിമാർ നടത്തുന്ന ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർത്തു. ഇവിടെ അദ്ദേഹം ഏഴു കൊല്ലം പഠിച്ചു. കാണാപ്പാഠം രീതിയിൽ ഉള്ള പഠന ശൈലിയോട് ഒത്തു പോവാൻ പറ്റാത്തതു കൊണ്ട് ഹൊണോറെക്ക് ഒരുപാട് ശിക്ഷയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ഈ വിദ്യാലയത്തിലെ താമസവും, ശിക്ഷകളും ഹൊണൊറെയെ ശാരീരികമായി തളർത്തി. വേദനകളും, ഒറ്റപ്പെടലും തരണം ചെയ്യാൻ ഹൊണൊറെ കണ്ടെത്തിയ മാർഗ്ഗം വായന ആയിരുന്നു. അദ്ദേഹം കൈയിൽ കിട്ടുന്നത് എന്തും വായിച്ചു സമയം ചിലവഴിച്ചു. ഒന്നും കിട്ടാത്ത അവസ്ഥകളിൽ [[നിഘണ്ടു]] വരെ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തി.
 
ഹൊണൊറെക്ക് പതിനഞ്ച് വയസ്സ് ഉള്ള്പ്പോൾ ബൽസാക് കുടുംബം [[പാരിസ്|പാരിസിലേയ്ക്ക്]] താമസം മാറി. അവിടെ രണ്ടു വർഷം സ്വകാര്യ അധ്യയനം നടത്തി. ഇക്കാലത്ത് ഹൊണോറെ ഒരിക്കൽ ഒരു പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും മരിക്കാതെ രക്ഷപെട്ടു. 1816 - ൽ ഹൊണൊറെ [[യൂണിവേഴ്സിറ്റി ഓഫ് പാരീസ്|സൊർബൊൺ]] യുണിവെർസിറ്റിയിൽ ചേർന്നു. അവിടെ പ്രമുഖരും പ്രശസ്തരും ആയ അധ്യാപകരുടെ കീഴിൽ അഭ്യസിക്കാൻ ഭാഗ്യമുണ്ടായി. സർവകലാശാല വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഹൊണൊറെ അഛന്റെഅച്ഛ്റെ നിർബന്ധപ്രകാരം കുടുംബ സുഹൃത്ത് വിക്ടർ പാസ്സെ എന്ന വക്കീലിന്റെ ഓഫീസിൽ മൂന്നു വർഷം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്തു. പരിശീലനം കഴിഞ്ഞപ്പോൾ വിക്ടർ പാസ്സെ ഹൊണോറെയെ സീനിയർ പാർട്ട്നർ ആക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ആ ക്ഷണം നിരസിക്കയും താൻ ഒരു എഴുത്തുകാരനാവാൻ പോവുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ബൽസാക്കിന്റെ മാതാപിതാക്കളെ അരിശം പിടിപ്പിച്ചതിനാൽ, അദ്ദേഹത്തിന് വീട്ടിൽ നിന്നു മാറി താമസിക്കേണ്ടിയും വന്നു.
<ref>http://www.online-literature.com/honore_de_balzac/</ref>
 
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്