"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
ഹോയുടെ പിതാവ്, ൻഗുയെൻ സിൻ സാക് (Nguyễn Sinh Sắc) ഒരു കടുത്ത [[കൺഫൂഷ്യസ്]] മത വിശ്വാസിയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ൻഗുയെൻ ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടി<ref name="Duiker, William J. 2000">ദ്വിക്കർ വില്ല്യം ''ഹോ ചി മിൻ: എ ലൈഫ്''. ന്യൂയോർക്ക്: ഹൈപീരിയൻ, 2000. </ref>. വിയറ്റ്നാമിലെ രാജകൊട്ടാരത്തിൽ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയിൽ ജോലി ചെയ്യുന്നതിന് വിസമ്മതിച്ചതു മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടൽ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ദേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് [[കൺഫ്യൂഷ്യസ് | കൺഫൂഷ്യസിന്റെ]] മത തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആർജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ മുഴുകി.
 
[[1911]]-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നീരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് [[ഫ്രഞ്ച് മാഴ്സേ|ഫ്രഞ്ച് മാഴ്സേയിൽ]] എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളുംദിനപത്രങ്ങളും അരിച്ചു പെറുക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും [[മാർക്സിസം|മാർക്സിസ്റ്റ്]] ആശയങ്ങളിലും ആകൃഷ്ടനായി.
 
== അമേരിക്കയിൽ ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്