"ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 195:
[[രാഷ്ട്രപതി]] കാലാകാലങ്ങളിൽ നിയമിക്കുന്ന ഒരു ചീഫ് ജസ്റ്റിസും, ജഡ്ജിമാരും അടങ്ങുന്നതാണ്‌ ഹൈക്കോടതി. സന്ദർഭോചിതമായി അഡീഷണൽ ജഡ്ജിമാരെയും ആക്റ്റിംഗ് ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരവും രാഷ്ട്രപതിയ്ക്കുണ്ട്.
 
ഭരണഘടനയനുസരിച്ച് ഹൈക്കോടാതി ജഡ്ജിമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി, [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ചീഫ് ജസ്റ്റിസിനോടും അതാത്അതത് സംസ്ഥാന [[ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണർ|ഗവർണർമാരോടും]] കൂടിയാലോചിക്കേണ്ടതുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ അതാത്അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ആലോചിക്കാറുണ്ട്. ഭരണഘടനയിലെ ഈ വകുപ്പുകൾ പരിശോധിച്ച് ഇന്ത്യയുടെ സുപ്രീം കോടതി രണ്ട് സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജഡ്ജിനിയമനം സംബന്ധിച്ച കേസുകൾ പ്രസിദ്ധങ്ങളാണ്. ഈ വിധിന്യായങ്ങൾ അനുസരിച്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള കൂടിയാലോചനകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഭിപ്രായങ്ങൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ചീഫ് ജസ്റ്റിസുമാർ ഈ വിഷയത്തിൽ അഭിപ്രായ രൂപീകരണം നടത്തുമ്പോൾ അതാത്അതത് കോടതികളിലെ ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാർ കൂടി അടങ്ങുന്ന ഉന്നതതല സമിതിയുമായി കൂടിയാലോചിച്ച് വേണം എന്നും മേല്പറഞ്ഞ വിധിന്യായങ്ങളിൽ നിഷ്കർഷിക്കുന്നു. ഉന്നത നീതിപീഠങ്ങളിലെ നിയമനങ്ങളിൽ രാഷ്‌ട്രീയ ഇടപെടലുകൾ മുഴുവനായും ഒഴിവാക്കുന്നതിനുള്ള മാർഗ്ഗമായാണ് ഈ വിധിന്യായങ്ങൾ ഉണ്ടായതെങ്കിലും സുപ്രീം കോടതിയെ നിശിതമായ വിമർശനത്തിനു വിധേയമാക്കിയ വിധിന്യായങ്ങളാണവ. രാഷ്‌ട്രീയ ദുഷ്ടലാക്കുകളിൽ നിന്നു നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങളെ രക്ഷിക്കുന്ന വ്യാജേന അവയെ ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിമാരുടെ തന്നിഷ്ടത്തിനു വിധേയമാക്കി എന്ന വിമർശനം വളരെയുണ്ട്.
 
ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ അനുച്ഛേദം 217-ൽ സൂചിപ്പിച്ചിരിക്കുന്നു. പത്ത് വർഷം ഇന്ത്യയിൽ നീതിന്യായാധികാരസ്ഥാനത്ത് ജോലി നോക്കുകയോ ഒന്നോ അതിലധികമോ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായിരിക്കയോ ചെയ്തിട്ടുള്ള ഇന്ത്യൻ പൗരനാണ് ഹൈക്കോടതി ജഡ്ജിയാകുവാൻ സാധിക്കുക. മുതിർന്ന ഹൈക്കോടതി ജഡ്ജിമാരിൽ നിന്നാണ് ചീഫ് ജസ്റ്റിസിനെ നിശ്ചയിക്കുന്നത്. ഈ നിയമത്തിനു കീഴിൽ മുതിർന്ന ജില്ലാ/ സെഷൻസ് ജഡ്ജിമാരെ സ്ഥാനകയറ്റം വഴിയും ഹൈക്കോടതി അഭിഭാഷകരിൽ നിന്നു നേരിട്ടും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്