"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
'''ഭൂപരിഷ്കരണം''' (വിപുലമായ അർത്ഥത്തിൽ [[കാർഷിക പരിഷ്കരണം]]) എന്നതുകൊണ്ട് [[കൃഷിഭൂമി|ഭൂമിയുടെ]] ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായങ്ങളിലുളള മാറ്റത്തെയാണ് വിവക്ഷിക്കുന്നത്. [[കൃഷിഭൂമി|ഭൂമിയുടെ]] നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്.
പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും സർക്കാർ നടപടികളും മറ്റും ഇത്തരത്തിലുളളപരിഷ്കരണ നടപടികൾക്ക് ഹേതുവായിട്ടുണ്ട്. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകർക്ക് ഭൂമിയിന്മേൽ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയായിരുന്നു, [[ജന്മിത്തം|ജന്മിത്വത്തി്ന്റെജന്മിത്തത്തി്ന്റെ]] ഭാഗമായി ലോകത്ത് നിലനിന്നിരുന്നത്. അധ്വനഫലത്തിന്റെ വലിയ പങ്ക് ചുരുക്കം ചില ഭൂവുടമകൾ കൈക്കലാക്കി വന്നിരുന്ന രീതി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളിൽ വ്യാപകമായ അസംതൃപ്തി ഉളവാക്കി. ഇതാകട്ടെ പ്രക്ഷോഭങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും ജനങ്ങളെ തള്ളിവിട്ടു. ഇതിന്റെയെല്ലാം ഫലമായി ഭരണകൂടങ്ങൾക്ക് ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് ചില നടപടകളെങ്കിലും സ്വീകരിക്കാതെ നിവർത്തിയില്ലെന്ന അവസ്ഥ പല രാജ്യങ്ങളിലും സംജാതമായി.
== '''ഭൂവുടമസ്ഥതയും കുടിയായ്മയും ''' ==
[[പ്രമാണം:National park stone tools.jpg|300px|thumb|right|ശിലായുഗത്തിലെ ആയുധങ്ങൾ]]<ref>[{{Cite book
വരി 116:
| title = agrarianrelation
| url=http://www.firstministry.kerala.gov.in/agrarianrelation.htm
| accessdate = 30 November 2010}}]</ref> കൈവശഭൂമിക്ക് പരിദി നിശ്ചയിക്കുക, പാട്ടവ്യവസ്ഥകൾ റദ്ദാക്കുക, എല്ലാ കുടിയാൻമർക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നൽകുക, ഒഴിപ്പിക്കൽ പൂർണ്ണമായി തടയുക, കുടിയാന്റെ കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന് കുടിയാന് അവകാശം ലഭ്യമാക്കുക, ഭൂമിയില്ലാത്ത കർഷകതൊഴിലാളികൾക്കും ഹരിജന, ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്വംജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകൾ ഉണ്ടായിരുന്നു. 1957 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ ഈ ബില്ലിൽ ഒരു അഞ്ചംഗ കുടുംബത്തിന് 15 ഏക്കർ ഇരുപ്പൂ നിലമോ 22.5 ഏക്കർ ഒരുപ്പൂ നിലമോ 15 ഏക്കർ പറമ്പോ 30 ഏക്കർ തരിശുഭൂമിയോ ആണ് കൈവശം വെക്കാൻ അനുവദിച്ചിരുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അഞ്ചിൽ കൂടുതലാണെങ്കിൽ, ആകെ ഭൂമി 25 ഏക്കർ കവിയാത്ത വിധത്തിൽ, കൂടുതലുള്ള ഓരോ അംഗത്തിനായും ഓരോ ഏക്കർ ഭൂമി കൈവശം വയ്ക്കുകയും ചെയ്യാം. മേൽപരിധികളിലും കൂടുതലാണ് ഭൂമിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി അധികമുള്ള ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യും. തോട്ടങ്ങളെ ബില്ലിൽ നിന്നും ഒഴിവാക്കിയിരുന്നു. ബിൽ നിയമസഭ പാസ്സാക്കി ബിൽ രാഷ്ട്രപതിക്കയച്ചെങ്കിലും 1959 ലെ വിമോചന സമരത്തെത്തുടർന്ന് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി .
 
1960 ൽ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് 1960ഫെബ്രുവരി 22-ആം തിയ്യതി, കോൺഗ്രസ്സിന്റെ പിൻതുണയോടെ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. പട്ടം മന്ത്രിസഭ അധികാരത്തിലിരിക്കെയാണ്, 1960 ജൂലായ് 27 ന് കേരള കാർഷികബന്ധനിയമത്തിന് ചില പ്രധാന ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ട് രാഷ്ട്രപതി കേരള കാർഷികബന്ധ ബിൽ കേരള അസംബ്ളിക്ക് തിരിച്ചത്.
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്