"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 55:
}}
 
'''സോണിയാ ഗാന്ധി''' [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ]] വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌.<ref>{{cite news |title = കോൺ. അധ്യക്ഷപദത്തിൽ സോണിയക്ക് റെക്കോഡ്|url = http://www.madhyamam.com/story/%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AA%E0%B4%A6%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D|publisher = മാധ്യമം ദിനപ്പത്രംദിനപത്രം |date = 3 സെപ്റ്റംബർ 2010 |accessdate = 3 സെപ്റ്റംബർ 2010 |language = [[മലയാളം]]}}</ref> [[2006]] [[മാർച്ച് 23|മാർച്ച് 23നു]] തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന [[ഐക്യ പുരോഗമന സഖ്യം|ഐക്യ പുരോഗമന സഖ്യത്തിന്റെ]] [[ലോകസഭ|ലോക്സഭയിലെ]] അധ്യക്ഷയായിരുന്നു. [[ഫോബ്സ്]] മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(2008-09). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം. പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, [[റായ് ബറേലി|റായ് ബറേലിയിൽ]] നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.
 
== ആദ്യകാല ജീവിതം ==
വരി 73:
രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ വിവാദമായ [[ബോഫോഴ്സ്]] കോഴ കേസിൽ, പങ്കുണ്ടെന്നാരോപിക്കപ്പെട്ട ഇറ്റാലിയൻ ബിസിനസ് കാരനായ [[ഒട്ടാവിയോ ക്വാട്ട്‌റോച്ചി]] സോണിയ ഗാന്ധിയുടെ സുഹൃത്തായിരുന്നെന്നും, അതു വഴി ക്വാട്ട്‌റോച്ചിക്കു പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എളുപ്പത്തിൽ പ്രവേശനം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. [[1991]] [[മെയ് 21]]-ആം തീയതി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്‌ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാൽ, അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് [[പി.വി. നരസിംഹ റാവു|പി.വി. നരസിംഹ റാവുവിനെ]] നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് [[1998]]-ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. [[1998]]-ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. [[1999]]-ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് പതിമൂന്നാം [[ലോക്‌സഭ|ലോക്സഭ]]<nowiki/>യിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വർഷത്തേയ്ക്കു സോണിയ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു [[ഹിന്ദി|ഹിന്ദിയിലോ]] മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്‌, തുടങ്ങിയവ സോണിയയുടെ എതിർകക്ഷികൾ, പ്രത്യേകിച്ചും [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി]], ശക്തമായ പ്രചാരണായുധമാക്കിയപ്പോൾ, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താൻ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നൽകി. ഇന്ത്യൻ മണ്ണിലോ, ഇന്ത്യൻ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ, പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിർന്ന നേതാക്കളായ [[പി.എ. സാംഗ്‌മ]], [[ശരദ് പവാർ]], [[താരീഖ് അൻ‌വർ]] എന്നിവർ ചോദ്യം ചെയ്തപ്പോൾ, സോണിയ തന്റെ നേതൃസ്ഥാനം രാജി വയ്ക്കാൻ തയാറായിതയ്യാറായി.
2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്