"സി.എം.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
| occupation =
}}
നാടൻകലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്നു '''സി.എം.എസ്. ചന്തേര'''(1933 - [[ഓഗസ്റ്റ് 26]] [[2012]]<ref name=mathrubhumi>{{cite news|title=സി.എം.എസ് ചന്തേര അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/1794373/2012-08-27/kerala|accessdate=6 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref> ). നാടൻകലാ ഗവേഷണരംഗത്തെ സേവനങ്ങളെ മുൻനിർത്തി 1998-ൽ കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോഷിപ്പും, 1987-ൽ കേരള ഫോക്‌ലോർ അക്കാദമി പ്രശസ്തിപത്രവും നൽകി ആദരിച്ചിട്ടുണ്ട്<ref name=madhyamam>{{cite news|title=നാടൻകലാ ഗവേഷകൻ സി.എം.എസ്. ചന്തേര നിര്യാതനായി|url=http://www.madhyamam.com/news/187337/120827|accessdate=6 മാർച്ച് 2013|newspaper=മാധ്യമം ദിനപ്പത്രംദിനപത്രം}}</ref>.
==ജീവിതരേഖ==
[[കാസർകോട് ജില്ല|കാസർകോട് ജില്ലയിലെ]] [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പിലിക്കോട് പഞ്ചായത്തിലെ]] ചന്തേര മടിയൻ തറവാട്ടിൽ 1933-ൽ സംസ്‌കൃത പണ്ഡിതനായ മങ്കത്തിൽ കുഞ്ഞമ്പു എഴുത്തച്ഛന്റെയും മടിയൻ അക്കുവമ്മയുടെയും മകനായി ജനിച്ചു. ഉദിനൂർ സെൻട്രൽ സ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഗുരുവായൂർ പാവറട്ടി സംസ്കൃത കോളെജിൽനിന്നു വിദ്വാൻ ബിരുദം കരസ്ഥമാക്കി. കോൺഗ്രസിലും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. വിമോചന സമര കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള സ്വാതന്ത്ര്യവിദ്യാർഥി സംഘടനയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. കണ്ണൂർ ജില്ലയിലെ കരിവെളളൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ 1960-ൽ അദ്ധ്യാപകജീവതം ആരംഭിച്ചു. പിന്നീട്‌ ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകനായി മുപ്പത്‌ വർഷക്കാലം പ്രവർത്തിച്ചു<ref name=madhyamam />. ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ 1987-ൽ അദ്ധ്യാപക അവാർഡിലെ അനീതിയെക്കുറിച്ച് പത്രങ്ങളിൽ ലേഖനമെഴുതി. ഇതിനെ തുടർന്ന് സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പിന്നീട് ഒരു വർഷത്തിനു ശേഷം കോടതി വിധി പ്രകാരമാണു ജോലിയിൽ തിരിച്ചെത്തിയത്<ref name=mv/>. നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവം, ചിറക്കൽ രാജവംശ പരമ്പരകൾ എന്നിവയെക്കുറിച്ചും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്<ref name=mv/>.
"https://ml.wikipedia.org/wiki/സി.എം.എസ്._ചന്തേര" എന്ന താളിൽനിന്ന് ശേഖരിച്ചത്