"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 134:
[[പ്രമാണം:Ekerpithedui.jpg|thumb|Cover of a collection of Satyajit Ray's short stories|100px|right]]
 
സത്യജിത്ത് റേ ബംഗാളി ബാലസാഹിത്യത്തിൽ വളരെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഫെലൂദ എന്ന കുറ്റാന്വേഷകനും പ്രൊഫസർ ഷോങ്കു എന്ന ശാസ്ത്രജ്ഞനും. റേ എഴുതിയിരുന്ന ചെറുകഥകൾ 12 കഥകളുള്ള ഒരോ ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകത്തിന്റെ പേരുകൾ പന്ത്രണ്ട് എന്ന വാക്കിനെ കൊണ്ടുള്ള കളികളാണ് (ഉദാഹരണത്തിന് ഒന്നിന്റെ മുകളിൽ രണ്ട് എന്ന് അർത്ഥം വരുന്ന ''ഏകേർ പിധേ ദൊയ്''). റേയുടെ തമാശകളോടും കടംകഥകളൊടുമുള്ളകടങ്കഥകളൊടുമുള്ള കൌതുകം പലപ്പോഴും അദ്ദേഹത്തിന്റെ കഥകളിൽ പ്രതിഫലിച്ചിരുന്നു, ഉദാഹരണത്തിന് ഫെലൂദ പലപ്പോഴും കടംകഥകളുടെകടങ്കഥകളുടെ ഉത്തരം കണ്ടെത്തുന്നതിലൂടെയാണ് കേസുകളുടെ ചുരുളഴിച്ചിരുന്നത്. ഷെർലക് ഹോംസിന് വാട്സൺ എന്നപോലെ ഫെലൂദയുടെ ബന്ധു ടോപ്സാണ് (Topse)ഇവിടെ കഥ വിവരിക്കുന്നത്. ഷോങ്കുവിന്റെ നിഗൂഡമായ അപ്രത്യക്ഷമാകലിനു ശേഷം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ്‌ സയൻസ്‌ ഫിക്ഷൻ റേ അവതരിപ്പിച്ചിരുന്നത്‌. റേയുടെ ചെറുകഥകളെല്ലാം അദ്ദേഹത്തിന്റെ ഭീകരതയോടുള്ള താൽപര്യത്തെ പ്രബലമാക്കുന്നതും, മനശാസ്ത്രപരമായ പഠനങ്ങൾക്ക്‌ താൽപര്യമുണർത്തുന്നതും ആണ്‌<ref name="nandy">{{Harvnb|Nandy|1995}}</ref>. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഇപ്പോൾ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതു കൊണ്ട്‌ വിവിധ തലങ്ങളിലുള്ള വായനക്കാരിലേക്ക്‌ അവ എത്തിച്ചേരുന്നുമുണ്ട്‌.
 
അദ്ദേഹത്തിന്റെ മിക്ക തിരക്കഥകളും ഏൿസാൻ(Eksan)എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ, ബംഗാളി ഭാഷയിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. റേ തന്റെ ആത്മകഥ എഴുതിയത്‌, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെപ്പറ്റി വിവരിക്കുന്ന ''Jakhan ChoTo Chilam''(1982) എന്ന പുസ്തകത്തിലും, ''Our Films Their Films''(1976), ''Bishoy Chalachchitra''(1976),''Ekei Bole Shooting''(1979) എന്നിവയിൽ എഴുതിയ ലേഘനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന തരത്തിലാണ്‌. 1990 കളുടെ മധ്യത്തിൽ റേയുടെ ചലച്ചിത്ര ലേഖനങ്ങളും, ചെറുകഥാ സമാഹാരങ്ങളും വിദേശത്തും പ്രസിദ്ധീകരിക്കുകയുണ്ടായി. ''Our Films, Their Films'' എന്നുള്ളത്‌ ചലച്ചിത്രനിരൂപണങ്ങളുടെ ഒരു സമാഹാരമായിരുന്നു. ലേഖനങ്ങളും, മുൻപ്‌ പ്രസിദ്ധീകരിച്ചിരുന്നവയിൽ നിന്നുമുള്ള ഉദ്ധരണികളുമായിരുന്നു അതിന്റെ ഉള്ളടക്കം. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പുസ്തകത്തിൽ റേ അദ്ദേഹത്തിന്റെ ശ്രദ്ധ [[ചാർളി ചാപ്ലിൻ|ചാർളി ചാപ്ലിനെപ്പോലെയും]] (Chalie Chaplin)[[അകിര കുറൊസാവ|അകിറ കുറോസോവയേയും]](Akira Kurosawa) പോലുള്ള ഹോളിവുഡ്‌ ചലച്ചിത്രപ്രവർത്തകരിലേക്ക്‌ തിരിയുന്നതിനു മുൻപുള്ള ഇൻഡ്യൻ ചലച്ചിത്രങ്ങളെപ്പറ്റിയും, ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ മുന്നേറ്റത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ ''Bishoy Chalachchitra'' എന്ന പുസ്തകം 2006 ൽ Speaking of Films എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യപ്പെടുകയും, സിനിമയുടെ വിവിധ വശങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ദാർശനീക കാഴ്ചപ്പാടുകളെപ്പറ്റിയുള്ള ഒരു സംക്ഷിപ്ത വിശദീകരണം ഉൾക്കൊള്ളിക്കുകയും ചെയ്തു. [[ലെവിൽ കരോൾ|ലെവിസ്‌ കരോളിന്റെ]] (Lewis Carroll) "Jabberwokky" യുടെ വിവർത്തനം ഉൾപ്പെടെ, നിരർത്ഥക പദ്യങ്ങളുടെ ഒരു സമാഹാരവും റേ, ''Today Bandha Ghorar Dim'' എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. മുല്ലാ നസറുദ്ദീന്റെ അനേക ഹാസ്യനുറുങ്ങുകളും ബംഗാളി ഭാഷയിൽ ആദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്