"കണ്ടുപിടുത്തങ്ങളുടെ യുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Age of Discovery}}
പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യൻ നാവികർ പുതിയ വ്യാപാര പാതകൾ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകൾ നടത്തി. ഈ കാലഘട്ടത്തെയാണ് ചരിത്രത്തിൽ '''കണ്ടുപിടുത്തങ്ങളുടെകണ്ടുപിടിത്തങ്ങളുടെ യുഗം''' അല്ലെങ്കിൽ '''പര്യവേക്ഷണങ്ങളുടെ യുഗം''' എന്ന് വിളിക്കുന്നത്.
 
[[സ്വർണം]], [[വെള്ളി]], സുഗന്ധവ്യഞ്ജനങ്ങൾ മുതലായ വ്യാപാരസാധ്യതയുള്ള വിഭവങ്ങളായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. ഇതിനു വേണ്ടിയുള്ള യാത്രകളിൽ അവർ പുതിയ ജനവിഭാഗങ്ങളെ കണ്ടുമുട്ടുകയും അതുവരെ രേഖപ്പെടുത്താത്ത ഭൂമേഖലകൾ കണ്ടുപിടിക്കുകയും ചെയ്തു. [[ക്രിസ്റ്റഫർ കൊളംബസ്]], [[വാസ്കോ ഡി ഗാമ]], [[പെഡ്രോ അൽവാരിസ് കബ്രാൾ|പെഡ്രോ ആൾവാരെസ് കബ്രാൾ]], [[ജോൺ കാബട്ട്]], യെർമാക്, ജുവാൻ പോൺസി ഡി ലിയോൺ, [[ബർത്തലോമിയോ ഡയസ്|ബർത്താലോമ്യോ ഡയസ്]], [[ഫെർഡിനാൻഡ് മഗല്ലൻ]], [[ജെയിംസ് കുക്ക്]] മുതലായവർ അന്നത്തെ ഏറ്റവും പേരുകേട്ട പര്യവേക്ഷകർ ആയിരുന്നു.
 
==പോർച്ചുഗീസ് സാമ്രാജ്യം==
വഴികാട്ടിയായ ഹെൻറി (Henry the Navigator) എന്ന് വിളിക്കപ്പെടുന്ന പോർച്ചുഗീസ് രാജകുമാരനാണ് ആദ്യമായി പോർച്ചുഗീസ് നാവികരെ പണം നൽകി ആഫ്രിക്കയുടെ പടിഞ്ഞാറേ തീരങ്ങൾ പര്യവേക്ഷണം നടത്താൻ അയച്ചത്. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറൻ മുനമ്പിലെത്തുകയും പോർച്ചുഗീസ് കോളനിയായ [[കേപ് ടൗൺ|കേപ് ടൗൺ പട്ടണം]] സഥാപിക്കുകയും ചെയ്തു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പടിവാതിലായിമാറി. തുടർന്നുവന്ന രണ്ടു ശതാബ്ദം കൊണ്ട് പോർച്ചുഗീസുകാർ ആഫ്രിക്കൻ തീരങ്ങൾ, അറേബ്യൻ ഉപദ്വീപ്, ഇന്ത്യ എന്നിവിടങ്ങളിൽ ശക്തമായ വ്യാപാരശൃംഘലവ്യാപാരശൃംഖല സ്ഥാപിച്ചു. എന്നാൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രമുഖ ശക്തിയായി മാറിയതോടെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
 
==സ്പാനിഷ് സാമ്രാജ്യം==
വരി 22:
 
[[വർഗ്ഗം:ക്രിസ്ത്വബ്ദത്തിലെ നൂറ്റാണ്ടുകൾ]]
[[വർഗ്ഗം:കണ്ടുപിടുത്തങ്ങളുടെകണ്ടുപിടിത്തങ്ങളുടെ യുഗം]]
"https://ml.wikipedia.org/wiki/കണ്ടുപിടുത്തങ്ങളുടെ_യുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്