"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:William_of_Ockham_-_Logica_-_1341.jpg നെ Image:William_of_Ockham_-_Logica_1341.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
ബാലപ്രായത്തിൽ തന്നെ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന വില്യം ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. അവിടത്തെ പഠനം അവസാനിപ്പിച്ച് അധികം താമസിയാതെ അദ്ദേഹം വിവാദപുരുഷനായി. മദ്ധ്യയുഗങ്ങളിൽ [[പീറ്റർ ലൊംബാർഡ്|പീറ്റർ ലോംബാർഡിന്റെ]] 'സെന്റൻസുകൾ' എന്ന കൃതി ദൈവശാസ്ത്രത്തിലെ മാനകപാഠം ആയിരുന്നു. മഹത്ത്വാകാംക്ഷികളായ യുവദൈവശാസ്ത്രജ്ഞന്മാർ അതിനു വ്യാഖ്യാനം എഴുതുക പതിവായിരുന്നു. ഓക്സ്ഫോർഡിലെ പഠനം നിർത്തി അധികം താമസിയാതെ അത്തരമൊരു വ്യാഖ്യാനം വില്യമും എഴുതി. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സഭാധികാരികളും അതിനെ വിമർശിച്ചു. പ്രാദേശിക മെത്രാന്മാരുടെ ഒരു സഭാസമ്മേളം വില്യമിന്റെ ഭാഷ്യത്തെ വേദവിരുദ്ധമായി പ്രഖ്യാപിച്ചു.
===അവിഞ്ഞോണിൽ===
[[ചിത്രം:William of Ockham - Logica 1341.jpg|thumb|right|200px|വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കയ്യെഴുത്തുകൈയെഴുത്തു പ്രതിയിലുള്ള ചിത്രം]]
തുടർന്ന് വേദവ്യതിചലനാരോപണത്തിനു മറുപടി പറയാനായി നൽകാനായി വില്യമിന്, ഫ്രാൻസിൽ അക്കാലത്തു മാർപ്പാപ്പയുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലേക്ക് പോകേണ്ടിവന്നു. ഏതാണ്ട് അതേകാലത്തു തന്നെ ഫ്രാൻസിസ്കൻ സന്യാസസഭയുടെ തലവനായിരുന്നു സെസേനയിലെ മൈക്കലും വേദവ്യതിചലനാരോപണം നേരിടാനായി അവിഞ്ഞോണിൽ എത്തിയിരുന്നു. യേശുവിനും അപ്പസ്തോലന്മാർക്കും സ്വകാര്യസ്വത്തൊന്നും ഇല്ലായിരുന്നെന്നും ഭിക്ഷാടനത്തിലൂടെ ആവശ്യങ്ങൾ സാധിച്ചാണ് അവർ ജീവിച്ചിരുന്നതെന്നും ആ മാതൃക സഭയും സഭാസ്ഥാപനങ്ങളും പിന്തുടരണമെന്നും ഫ്രാൻസിസ്കന്മാർക്കിടയിലെ തീവ്രപക്ഷം വാദിച്ചിരുന്നു. യേശുസംഘത്തിന്റെ 'ദാരിദ്യത്തെ' സംബന്ധിച്ച ഈ നിലപാടിൽ, 'ആത്മീയന്മാർ' (spirituals) എന്നറിയപ്പെട്ട ഫ്രാൻസിസ്കൻ തീവ്രപക്ഷത്തെ പിന്തുണച്ചതിന്റെ പേരിലാണ് സെസേനയിലെ മൈക്കളിനെതിരെ 22-ആം യോഹന്നാൻ മാർപ്പാപ്പ വേദവ്യതിചലനക്കുറ്റം ചുമത്തിയത്.
 
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്