"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.61.60.3 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.219.221.7 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 14:
സർ. സി. ശങ്കരൻ നായർ എന്ന് അറിയപ്പെടുന്ന ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ മലബാർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെപ്പറ്റി അന്വേഷിച്ച് സാക്ഷികളെ വിസ്തരിച്ചും മറ്റും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് റിപ്പോർട്ടുചെയ്യുവാൻ സർ ടി. മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയിൽ കമ്മറ്റി ഏർപ്പെടുത്തിയിരുന്നു. അതിലെ അംഗങ്ങളിൽ ഒരാൾ ചന്തുമേനോനായിരുന്നു. മലയാളികളിൽ മരുമക്കത്തായക്കാരായ ഹിന്ദുക്കളുടെ വിവാഹം പുതുതായി ഉണ്ടാക്കുന്ന വല്ല രാജനിയമങ്ങൾക്കും അനുസരിച്ചുനടത്തിയാലേ അതിന്നു ദൃഢതയുണ്ടാകയുള്ളൂ എന്നു വരുത്തിക്കൂട്ടുന്നത് ശരിയല്ലെന്നും സാധാരണ നടപ്പുള്ള സംബന്ധം ന്യായമായ വിവാഹമായി നിയമത്താൽ അനുവദിക്കപ്പെടുകയാണ് വേണ്ടതെന്നും വിവാഹം വേർപ്പെടുത്തുന്നതിന് കോടതികയറണം എന്നും മറ്റും വരുത്തുന്നത് അനാവശ്യമായ പ്രതിബന്ധമാണെന്നും മറ്റുമാണ് ചന്തുമേനോൻ അന്ന് അഭിപ്രായപ്പെട്ടത്. ശങ്കരൻനായരുടെ അഭിപ്രായത്തിൽനിന്ന് പലേ സംഗതിയാലും ഭിന്നമായിരുന്നു ഇത്. മുത്തുസ്വാമിക്ക് ചന്തുമേനോന്റെ അഭിപ്രായത്തോടായിരുന്നു യോജിപ്പ്.
 
1892-ൽ ചന്തുമേനവൻ തിരുനെൽ‌വേലിയിൽ ആക്ടിങ് അഡിഷണൽ സബ് ജഡ്ജിയായി. 1893-ൽ മംഗലാപുരത്തേക്ക് മാറി. ഈ സന്ദർഭത്തിൽ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപാതിയുമായി ഖ്യാതിനേടി അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോൻ. പ്രാസംഗികനെന്നപ്രസംഗകനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. കേരളവർമയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവിൽ ബാസൽ മിഷൻ അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുൻപ് ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകൾ ശീലിച്ചു. 1897-ൽ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടർന്നു. 1898-ൽ ഗവണ്മെന്റ് റാവു ബഹദൂർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോൻ.
 
=== കുടുംബജീവിതം ===
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്