"ഐക്യരാഷ്ട്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
 
== ഉത്ഭവം ==
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ [[ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌]], സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ [[മോസ്കോ]], [[കെയ്‌റോ]], [[ടെഹ്റാൻ]] എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ [[ഫ്രാൻസ്‌]], [[ചൈന]], [[ബ്രിട്ടൺ]], [[യു. എസ്. എ.|അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക)]], [[സോവിയറ്റ് യൂണിയൻ]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്‌ടൺ ഡി.സിയിൽ]] പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കിതയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.
 
ഒടുവിൽ 1945 [[ഏപ്രിൽ 25|ഏപ്രിൽ 25-ന്]] [[സാൻഫ്രാസിസ്കോ|സാൻഫ്രാസിസ്കോയിൽ]] യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും [[ലയൺസ്‌ ക്ലബ്‌]] പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം [[ജൂൺ 26|ജൂൺ 26ന്‌]] ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ [[അമേരിക്ക]], [[ചൈന]], [[ഫ്രാൻസ്‌]], [[സോവ്യറ്റ്‌ യൂണിയൻ]], [[ബ്രിട്ടൺ]] എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 [[ഒക്ടോബർ 24|ഒക്ടോബർ 24ന്‌]] ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്