"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{ആധികാരികത}}തോമസ് ആൽ‌വ എഡിസൺ 1883-ൽ വൈദ്യുത ബൾബുകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടയിൽ വൈദ്യുതിക്ക് രണ്ട് ലോഹചാലകങ്ങൾക്കിടയിലുളള ശൂന്യതയിൽ കൂടി സഞ്ചരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തി. എഡിസൺ ഇഫക്ട് (Edison Effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പ്രയോജനപ്പെടുത്തി 1904-ൽ ജോൺ ഫ്ലമിങ് (John Fleming) ആദ്യ ഇലക്ട്രോണിക് ഉപകരണമെന്നു വിശേഷിപ്പിക്കാവുന്ന ഡയോഡ് വാൽവ് നിർമ്മിച്ചു. കാഥോഡ്, ആനോഡ് (പ്ലേററ്) എന്നിങ്ങനെയുളള രണ്ട് ഇലക്ട്രോഡുകളാണ് ഒരു വാക്വം ഡയോഡിൽ ഉൾപ്പെടുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു ഗ്ലാസ്സിനുളളിലോ ലോഹകവചത്തിലോ ഉറപ്പിച്ചിരിക്കുന്നു. കാഥോഡിൽ നേരിട്ടോ പരോക്ഷമായോ താപോർജം ലഭിക്കുമ്പോൾ അത് ഇലക്ട്രോണുകളെ ഉത്സർജിക്കുന്നു. ഈ ഇലക്ട്രോണുകൾ പോസിററീവ് പൊട്ടൻഷ്യലുളള ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കുന്നു.
 
ഇലക്ട്രോണുകളുടെ സഞ്ചാര പാതയിൽ ഒരു ചട്ടക്കൂട് (ഗ്രിഡ്) വച്ച് കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള വൈദ്യുതി പ്രവാഹത്തെ നിയന്ത്രിക്കാം എന്നുള്ള കണ്ടുപിടുത്തംകണ്ടുപിടിത്തം ഒരു വിപ്ലവം തന്നെ ആയിരുന്നു. ഇത്തരത്തിലുള്ള വാക്വം ട്യൂബുകളുപയോഗിച്ചാണ് ആദ്യകാലത്തെ ഇലക്ട്രോണിക്സ് ഉപകരങ്ങളിൽ ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിച്ചിരുന്നത്. വാക്വം ട്യൂബുകൾ അവയിലുപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഡയോഡ്, ട്രയോഡ്, പെൻറോഡ്, ടെട്രോഡ് എന്നിങ്ങനെ അറിയപ്പെടുന്നു.
 
അർദ്ധ ചാലകങ്ങളുടെ (സെമി കണ്ടക്ടർ) കണ്ടു പിടുത്തത്തോടെ വാക്വം ട്യൂബുകളുടെ സ്ഥാനം, ട്രാൻസിസ്റ്ററുകൾ കയ്യടക്കി.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089864" എന്ന താളിൽനിന്ന് ശേഖരിച്ചത്