"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 96:
കന്ദഹാറിനു ശേഷം, ഒളിഞ്ഞും തെളിഞ്ഞുമായി ചെറിയ ചെറിയ ആക്രമണങ്ങൾ ബാബർ, ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. [[ഹസാറാ]] അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന [[ഖക്കർ|ഖക്കറുകളെ]] തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യമാവുകയായിരുന്നു. ഇതിനിടയിൽ [[ഓട്ടൊമൻ]] രാജാവായ [[സുൽത്താൻ സലിം ഒന്നാമൻ]] [[സഫവി സാമ്രാജ്യം|സഫവികളെ]] പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്തിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.
 
ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉത്സുകനായിരുന്ന ബാബറിന് അവിചാരിതമായി സാഹചര്യങ്ങൾ അനുകൂലമായി ഭവിച്ചു. ഇക്കാലത്ത് ആഭ്യന്തരകലഹങ്ങൾ കൊണ്ട് ദില്ലിയിലെ സുൽത്താൻ [[ഇബ്രാഹിം ലോധി]], പ്രശ്നത്തിലായിരുന്നു. ഇബ്രാഹിം ലോധിക്കെതിരെയുളള പോരാട്ടത്തിൽ തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ, [[ദൗലത് ഖാൻ]] ബാബറെ സമീപിച്ചു<ref>{{cite book |title=Advanced History of India- Second Edition| author= Nilakanta Sastri |year=1975 |publisher=Allied Publishers Pvt.Ltd. Press|location=New Delhi||}}</ref>. സന്ദർഭം മുതലെടുക്കാൻ ബാബർ ഒട്ടും വൈകിച്ചില്ല. ബാഗ് ഇ വാഫയിൽ (നിം‌ല) വച്ച് ഹുമായൂണിന്റെ നേതൃത്വത്തിൽ ബദാഖ്ശാനിൽ നിന്നുള്ള സൈന്യം, ബാബറിന്റെ സംഘത്തോടൊപ്പം ചേർന്നു. അന്ന് ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന [[ബദാഖ്ശാൻ|ബദാഖ്ശാനിൽ]] ഭരണം നടത്തിയിരുന്നത് ഹുമായൂൺ ആയിരുന്നു. ഡിസംബർ 16-ന് 12,000 പേരടങ്ങുന്ന സൈന്യം ചങ്ങാടത്തിൽ സിന്ധൂനദി കടന്നു. തൻറെ അഭ്യർത്ഥനയുടെ വരുംവരായ്കകളെക്കുറിച്ച് ദൗലത് ഖാൻ ബോധവാനാകുന്നതിനു മുമ്പ് ബാബർ, പഞ്ചാബ് സ്വന്തം കാൽക്കിഴിലാക്കി. നിരാശനും നിസ്സഹായനുമായ ദൗലത് ഖാൻ താമസിയാതെ മരണമടഞ്ഞു. പഞ്ചാബിലൂടെ കടന്നുപോകുന്ന വേളയിൽ, ലാഹോറിലെ മുൻകാല തുർക്കിഷ് ഭരണാധികാരികളിൽ ചിലരുടെ പിന്തുണയും ബാബർക്ക് ലഭിച്ചു.<ref name=afghanI5/> ബാബറിന്റെ യാത്രയിൽ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതാത്അതത് സ്ഥലത്തെ ചെറുകിട സൈന്യങ്ങൾ ഇവർക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകൻ [[ഹുമായൂൺ]] ആയിരുന്നു. യുദ്ധസമയത്ത് ഹുമായൂണിന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ.
 
ഇതേ സമയത്ത് ഇബ്രാഹിം ലോധി 100,000 വരുന്ന കാലാൾപ്പടയും 100 ഓളം ആനകളുമായി പട പുറപ്പെട്ടു.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്