"ബഹാദൂർഷാ സഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 70:
ഏവരുടേയും മുന്നിൽ [[മിർസ ജവാൻ ബഖ്ത്|മിർസ ജവാൻ ബഖ്തിനെ]] അനന്തരാവകാശിയായി ഉയർത്തിക്കാട്ടുന്നതിനായി സഫറും സീനത്ത് മഹലും ചേർന്ന് ബഖ്തിന്റെ വിവാഹം കെങ്കേമമായി 1852 ഏപ്രിൽ മാസം തുടക്കത്തിൽ നടത്തി. ബ്രിട്ടീഷ് റെസിഡന്റിന്റെ മനസ് മാറ്റുന്നതിനായുള്ള സഫറിന്റെ ഒരു അവസാനശ്രമമായിരുന്നു ഇത്. സീനത്ത് മഹൽ നേതൃത്വം നൽകിയ ഈ ചടങ്ങ് അതിഗംഭീരമാക്കുന്നതിനായി, ദില്ലിയിലെ പണമിടപാടുകാരിൽനിന്ന് കടമെടുത്തുകൊണ്ടാണ് നടത്തിയത്. ഇതിന് ഒരു ചെറിയ ഫലവും കണ്ടു; ബഖ്ത് ആണ് സഫറിന്റെ പിൻഗാമിയാകുക എന്ന് ബ്രിട്ടീഷ് ആഭിമുഖ്യപത്രമായ [[ഡെൽഹി ഗസറ്റ്]] എഴുതി. എന്നാൽ ആത്യന്തികമായി ഈ കല്യാണമാമാങ്കം പരാജയമായിരുന്നു. ഇതിനെ പൂർണ്ണമായി അവഗണിക്കുംവിധത്തിൽ വിവാഹച്ചടങ്ങുകൾ നടന്ന പന്ത്രണ്ടു ദിവസങ്ങളിൽ ഒരിക്കൽപ്പോലും റെസിഡന്റ് [[തോമസ് മെറ്റ്കാഫ്]] അവിടെ കടന്നുവന്നില്ല.<ref name=LM-49>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA49#v=onepage താൾ: 49]</ref>
 
ബ്രിട്ടീഷുകാർ സഫറിന്റെ താൽപര്യത്തിന് യാതൊരു വിലയും കൽപിച്ചില്ല. [[മിർസ ഫഖ്രു|മിർസ ഫഖ്രുവിനെത്തന്നെ]] അവർ പിൻഗാമിയായി നിശ്ചയിച്ചു. സഫറിന്റെ പ്രശ്നങ്ങൾക്കുകാരണം [[സീനത്ത് മഹൽ|സീനത്ത് മഹലിന്റെയും]] അവരുടെ അന്തഃപുരകാര്യക്കാരനായ [[മഹ്ബൂബ് അലി ഖാൻ (മുഗൾ ഉദ്യോഗസ്ഥൻ)|മഹ്ബൂബ് അലി ഖാന്റെയും]] കുടിലമായ സ്വാധീനമാണെന്നാണ് ബ്രിട്ടീഷുകാർ വിലയിരുത്തിയത്. ബ്രിട്ടീഷുകാർക്ക് ഒരു മനംമാറ്റത്തിനും സാദ്ധ്യതയില്ലെന്ന് മനസ്സിലാക്കിയ സഫർ സ്ഥാനത്യാഗം ചെയ്ത് ഹജ്ജിന് പോകാൻ പോലും തയാറായിതയ്യാറായി. നിലവിൽ മുഗളർക്ക് വെറും പേരുമാത്രമേയുള്ളൂവെന്ന് അദ്ദേഹം ഇക്കാലത്ത് എഴുതുകയും ചെയ്തു.<ref name="LM-46" />
 
പിൻഗാമിയെപ്പറ്റി സഫറിന്റെയും ബ്രിട്ടീഷ് റെസിഡന്റിന്റെയും തീരുമാനങ്ങൾ വിഭിന്നമായിരുന്നെങ്കിലും സ്ഥിതിഗതികൾ ശാന്തമായിരുന്നു. എന്നാൽ 1853-ൽ നിരവധിയാളുകളുടെ മരണത്തോടെ കാര്യങ്ങളുടെ താളംതെറ്റി. മിർസ ഫഖ്രുവുമായി ധാരണയിലൊപ്പുവച്ച മൂന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും 1853-ൽ ദുരൂഹസാഹചര്യങ്ങളിൽ മരണണടഞ്ഞു. റെസിഡന്റ് തോമസ് മെറ്റ്കാഫിന്റെ മരണം സാവധാനമുള്ള വിഷപ്രയോഗം കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ വൈദ്യർ സ്ഥിരീകരിക്കുകയും ചെയ്തു.<ref name=LM-113>ലാസ്റ്റ് മുഗൾ,{{സൂചിക|൧}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA113#v=onepage താൾ: 113]</ref> ബ്രിട്ടീഷുകാരുടെ സംശയം [[സീനത്ത് മഹൽ|സീനത്ത് മഹലിനു]] നേരെയായിരുന്നു.
"https://ml.wikipedia.org/wiki/ബഹാദൂർഷാ_സഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്