"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 69:
കാഫ്കയുടെ കാമുകിമാരിൽ ഫെലിസ് ബൗർ വിവാഹിതയായി ആദ്യം [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിലും]] പിന്നീട് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] കുടിയേറി 1960 വരെ ജീവിച്ചിരുന്നു. മിലേനാ ജെസേൻസ്കാ, കാഫ്കയുടെ മരണത്തിൽ ദീർഘമായൊരു ചരമക്കുറിപ്പെഴുതുകയും ചെക്ക് ഭാഷയിൽ അദ്ദേഹത്തിന്റെ കൃതികളുടെ പരിഭാഷക ആവുകയും ചെയ്തു.{{സൂചിക|൬}} യഹൂദവംശജ അല്ലാതിരുന്നെങ്കിലും യഹൂദരെ സഹായിക്കാൻ ഒരുങ്ങിയതിന് രണ്ടാം ലോകമഹായുദ്ധകാലത്ത് രാവൻസ്ബർക്ക് കോൺസെൻട്രേഷൻ ക്യാമ്പിൽ അയയ്ക്കപ്പെട്ട അവർ അവിടെ 1944 മേയ് 17-നു വൃക്ക സംബന്ധമായ രോഗത്തിൽ മരിച്ചു. ക്യാമ്പിൽ അവരെ കണ്ടുമുട്ടിയ മാർഗരറ്റ് ബ്യൂബേർ ന്യൂമാൻ കാഫ്കയുമായുള്ള അവരുടെ സൗഹൃദത്തിന്റെ കഥ, "മിലേനാ: കാഫ്കയുടെ വലിയ പ്രേമത്തിന്റെ ദുരന്തകഥ" (Milena, The Tragic Story of Kafka's Great Love) എന്ന പേരിൽ എഴുതിയിട്ടുണ്ട്. കാഫ്കയുടെ മറ്റൊരു കാമുകിയും അദ്ദേഹത്തിന്റെ ഒരു കുട്ടിയെ പ്രസവിച്ചതായി അവകാശപ്പെട്ടവളും ആയ ഗ്രെറ്റെ ബ്ലോച്ച് ഒരിക്കലും വിവാഹം കഴിച്ചില്ല. 1935-ൽ നാത്സി ജർമ്മനിയിൽ നിന്നു രക്ഷപെട്ട അവർ ഇറ്റലിയിലെ ഫ്ലോറൻസിൽ അഭയം തേടി. 1944-ൽ ഫ്ലോറൻസിലെ മറ്റു യഹൂദർക്കൊപ്പം പിടികൂടപ്പെട്ട അവർ, കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള വഴിയിൽ വധിക്കപ്പെട്ടു.<ref>"Grete Bloch" (പുറം 45) A Franz Kafka Encyclopedia, Richard T Gray, Ruth V Gross, Rolf J Goebel and Clayton Coelb</ref> അവസാനകാലത്ത് കാഫ്കയോടൊത്തു ജീവിക്കുകയും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്ത ഡോറാ ഡയാമാന്റ്, കാഫ്കയുടെ പത്നിയായി സ്വയം കരുതി. തന്റെ അപ്രകാശിതരചനകൾ കത്തിച്ചുകളയണമെന്ന കാഫ്കയുടെ അഭിലാഷം അവഗണിക്കപ്പെട്ടത് അവരെ ദുഃഖിപ്പിച്ചു. ഡോറ കൈവശം വച്ചിരുന്ന കാഫ്കയുടെ കത്തുകൾ 1933-ൽ ജർമ്മൻ രഹസ്യപ്പോലീസ് പിടിച്ചെടുത്തു. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്കു]] കുടിയേറിയ അവരുടെ മരണം1952-ലായിരുന്നു.<ref name = "bio"/>
 
കാഫ്കയുടെ ഉറ്റസുഹൃത്ത് മാക്സ് ബ്രോഡ്, തന്റെ കൃതികൾ നശിപ്പിച്ചു കളയണമെന്ന കാഫ്കയുടെ നിർദ്ദേശം അവഗണിച്ച്, എല്ലാം സംശോധന ചെയ്തു പ്രസിദ്ധീകരിച്ചു. കൃതികൾ നശിപ്പിച്ചു കളയണമെന്ന ആഗ്രഹം അവഗണിക്കപ്പെടുമെന്ന് അറിഞ്ഞു തന്നെയാണ് കാഫ്ക അവ തന്നെ ഏല്പിച്ചതെന്നായിരുന്നു ബ്രോഡിന്റെ വിശദീകരണം. 1939-ൽ നാത്സികളിൽ നിന്നു രക്ഷപെടാനായി അദ്ദേഹം പ്രേഗിൽ നിന്നു [[ഇസ്രായേൽ|ഇസ്രായേലിലെ]] ടെൽ അവീവിലേക്കു പോയപ്പോൾ, കാഫ്ക രചനകളുടെ കയ്യെഴുത്തുകൈയെഴുത്തു പ്രതികളും കൂടെ കൊണ്ടു പോയി. 1968 വരെ അവിടെ അദ്ദേഹം ജീവിച്ചിരുന്നു.<ref name = "bio"/>
 
== രചനാലോകം ==
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്