"ആൽഫ്രഡ് നോബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Alfred Nobel}}
[[പ്രമാണം:alfred.jpg|thumb|250px|right|ആൽഫ്രഡ് നോബൽ]]
വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്റെ]] ഉപജ്ഞാതാവാണ് '''ആൽഫ്രഡ് നോബൽ''' (1833 [[ഒക്ടോബർ 21]] - [[1896]] [[ഡിസംബർ 10]]). [[ഡൈനാമിറ്റ്]] എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. [[ബോഫോഴ്സ്]] എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.
== ജീവചരിത്രം ==
[[1833]]-ലെ [[ഒക്ടോബർ 21]]ന്‌ [[സ്വീഡൻ|സ്വീഡനിലെ]] [[സ്റ്റോക്ക്‌ഹോം|സ്റ്റോക്ക്‌ഹോമിൽ]] ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.
വരി 17:
ഇളയ അനുജന്റെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. <!---അതിന്റെ പരിണതഫലമായി [[1864]]-ൽ അദ്ദേഹം നൈട്രൊഗ്ലിസറിന്റെ മാസ്‌ പ്രൊഡക്ഷൻ കണ്ടെത്തി.--->
 
[[1866]]-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നത്‌. അങ്ങനെ [[ഡൈനാമിറ്റ്‌]] എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന്‌കണ്ടുപിടിത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.
 
== ജീവിതാവസാനം ==
പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടുത്തംമഹത്തായകണ്ടുപിടിത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു.
 
ആൽഫ്രഡിന്റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ [[1896]]- [[ഡിസംബർ 10]]-ന്‌ [[ഇറ്റലി|ഇറ്റലിയിൽ]] വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു." എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ, സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. " അദ്ദേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ [[നോബൽ സമ്മാനം]] എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ [[1969]]-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി.
"https://ml.wikipedia.org/wiki/ആൽഫ്രഡ്_നോബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്