"ആർ. പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32:
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇക്കണോമിക്സിൽ എം.എ. ബിരുദം നേടിയ ശേഷം തിരുവിതാംകൂറിൽ തിരിച്ചെത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. ചിറയിൻകീഴ് താലൂക്കിനെ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് നയിക്കുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം, തൊഴിലാളി സമരങ്ങൾ സംഘടിപ്പിക്കുക എന്നിവ കാരണം പലതവണ ജയിൽ വാസം അനുഭവിച്ചു.
 
1953ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായി<ref>മനോരമ ദിനപ്പത്രംദിനപത്രം, കൊച്ചി എഡിഷൻ, 2012 സെപ്റ്റംബർ 9, പേജ് 11</ref> ആറ്റിങ്ങൽ നഗരസഭയിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1954ൽ തിരു-കൊച്ചി നിയമസഭയിലേക്കും 1957ൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്രഗല്ഭനായ പാർലമെന്റേറിയൻ എന്ന് പേരെടുത്ത അദ്ദേഹം 1960ൽ വീണ്ടും ആറ്റിങ്ങൽ നിയമസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ആറ്റിങ്ങൽ ജൂനിയർ ടെക്നിക്കൽ സ്കൂൾ, സർക്കാർ ആശുപത്രി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്,ഠൗൺഹാൾ, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ അദ്ദേഹത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്‌.{{fact}}
 
ശബരിമല തീവയ്പ്പിനെക്കുറിച്ചുള്ള കേശവമേനോൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത് ആർ പ്രകാശത്തിന്റെ ഒരു ചോദ്യത്തിന്‌ ഉത്തരമായിട്ടായിരുന്നു.{{fact}} കേരള യൂണിവേഴ്സിറ്റി സെനറ്റ്, മുനിസിപ്പൽ നിയമ ഏകീകരണ കമ്മിറ്റി എന്നിവയിൽ അദ്ദേഹം അംഗമായിരുന്നു. ആർ. പ്രകാശത്തിന്റെ നയതന്ത്രപരമായ സമ്മർദ്ദത്തിലാണ്‌ കേരളത്തിലെ നഗരസഭകൾക്ക് ഒരു ഏകീകൃതപ്രവർത്തനത്തിന്റെ ശൈലി ഉണ്ടായത്.{{fact}} മുനിസിപ്പൽ ആക്റ്റ്, മുനിസിപ്പൽ മാസ്റ്റർ പ്ലാൻ തുടങ്ങിയ അടിസ്ഥാനപരമായ സംരംഭങ്ങൾക്ക് കാരണമായ സർക്കാർ കമ്മീഷനിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.
"https://ml.wikipedia.org/wiki/ആർ._പ്രകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്