"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ലേഖനം കൂടുതൽ നന്നാവാനുള്ള ചെറിയ തിരുത്തുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 37:
=== ആര്യാധിനിവിശേത്തിനുശേഷം ===
 
കൃസ്ത്വബ്ദംക്രിസ്ത്വബ്ദം 1900-നോടടുപ്പിച്ചും അതിനു മുൻപും ഇവർക്ക് സ്കൂൾ, ആശുപത്രി, പൊതുസ്ഥലങ്ങൾ മുതലായവയിൽ മേൽജാതിക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തീണ്ടലും കൽപ്പിച്ചിരുന്നു. അധഃസ്ഥിതർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.
 
അക്കാലത്ത് മേൽ ജാതിക്കാരെ പുലയർ തീണ്ടിയാൽ മേൽജാതിക്കാർക്ക് കുളിച്ചു ശുദ്ധം വരുത്തിയിട്ടേ തറവാട്ടിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ അഥവാ പോകുമായിരുന്നുള്ളൂ. പുലയന്മാർക്കും, പുലയസ്ത്രീകൾക്കും, മേൽ ജാതിക്കാരെ തീണ്ടിയതുകാരണം അക്കാലത് അടി കിട്ടിയിട്ടുണ്ട് . അതുകൊണ്ട് തീണ്ടാതിരിക്കാൻ വേണ്ടി ഇവർ (ചെറുമർ ) എവിടെക്കെങ്കിലും പോകുമ്പോൾ " ഓയ്..ഹൊയ് .....ഓയ് ..ഹൊയ് എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടായിരിക്കും നടക്കുക. ഇത് കേട്ടാൽ മേൽജാതിക്കാർ തീണ്ടൽപ്പാട് അകലേയ്ക്ക് മാറിനിൽക്കുകയായിരുന്നു പതിവ്.
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്