"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. [[ഉദാരവത്കരണം]] (Liberlisation), [[സ്വകാര്യവത്കരണം]] (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ദ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്.
 
ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങൾ മനുഷ്യവർഗത്തിന്റെ സ്വതവേയുള്ളതുംസ്വതേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ, അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ എന്നിവർ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങൾ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളിൽനിന്നും, ആണത്തമുള്ളവനെ കുട്ടികളിൽനിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരിൽനിന്നും വേർപെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാർന്നതും ആയതിനാൽ സ്വീകാര്യവുമാണ്. ഈശ്വരൻ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളർത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ നല്ലതിനെ ചീത്തയിൽ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തിൽ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവർ നോക്കിക്കണ്ടു. മനുഷ്യർ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവർ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താൻ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവർ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവർ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാർഗരറ്റ് താച്ചർ സ്വീകരിച്ചത്.
 
ബ്രിട്ടനിലെ ഭരണരംഗത്ത് താച്ചർ നടപ്പാക്കിയ പരിഷ്കാരങ്ങൾ നിരവധിയാണ്. പൊതുമേഖലയ്ക്ക് അടിസ്ഥാനപരമായി കിടമത്സരത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് പ്രവർത്തിക്കാനാവില്ലെന്നും അതിന് ലാഭമോ, കമ്പോളത്തിന്റെ പ്രധാനപങ്കോ നേടാൻ പ്രാപ്തിയില്ലെന്നും വിശ്വസിച്ച അവർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടി. പലതും ഓഹരി ആസ്തിവില്പന വഴി സ്വകാര്യമേഖലയ്ക്ക് കൈമാറി. പൊതുമേഖലയിലും ഭരണകൂടത്തിലും ജീവനക്കാരെ വെട്ടിക്കുറച്ചു. മൂലധനതാത്പര്യങ്ങൾക്ക് ഭീഷണിയായ തൊഴിലാളി സംഘടനകളെ ഇല്ലായ്മ ചെയ്യണമെന്ന വാശി മാർഗരറ്റ് താച്ചർക്കുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്