"അൽ-റാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 48:
}}</ref> ഒരു [[ആൽക്കെമിസ്റ്റ്|ആൽക്കെമിസ്റ്റും]], [[രസതന്ത്രജ്ഞൻ|രസതന്ത്രജ്ഞനും]], [[ഭിഷഗ്വരൻ|ഭിഷഗ്വരനും]], [[തത്ത്വചിന്തകൻ|തത്ത്വചിന്തകനും]], പണ്ഡിതനുമായിരുന്നു‌ '''അബൂബക്കർ മുഹമ്മദ് ഇബ്നു സകരിയ്യ റാസി''' (സകരിയ്യ റാസി, പേർഷ്യൻ زكريای رازی) (865 ഓഗസ്റ്റ് 26, റായ്യ് - 925, റായ്യ്). ലത്തീനിൽ റാസെസ് അല്ലെങ്കിൽ റാസിസ് എന്നും അറിയപ്പെടുന്നു. ഒരു ബഹുശാസ്ത്ര പ്രതിഭയായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു,<ref>History of civilizations of Central Asia, Motilal Banarsidass Publ., ISBN 81-208-1596-3, vol. IV, part two, p. 228.</ref> ഇസ്‌ലാമിക ഭിഷഗ്വരിലെ വലിയ പ്രതിഭകളിലൊരാളായും എഴുത്തുകാരൻ എന്ന നിലയിൽ നൈപുണ്യമുള്ള വ്യക്തിയായും കരുതപ്പെടുന്നു.<ref>{{Harvtxt|Browne|2001|p=44}}</ref>
 
വൈദ്യം, ആൽക്കെമി, സംഗീതം, തത്ത്വചിന്ത എന്നീ മേഖലകളിലെ അടിസ്ഥാനപരമായ പല കാര്യങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളിലായി ഇരുനൂറിൽ കൂടുതൽ ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. [[പേർഷ്യൻ വൈദ്യം|പേർഷ്യൻ]], [[ഗ്രീക്ക് വൈദ്യം|ഗ്രീക്ക്]], [[ഇന്ത്യൻ വൈദ്യം|ഇന്ത്യൻ]] തുടങ്ങിയ വൈദ്യങ്ങളിൽ നല്ല അറിവുണ്ടായിരുന്ന ഇദ്ദേഹം സ്വന്തം നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുംകണ്ടുപിടിത്തങ്ങളും വഴി വൈദ്യശാസ്ത്രത്തിന്‌ ഏതാനും സംഭാവനകളും നൽകിയിട്ടുണ്ട്.<ref>Hakeem Abdul Hameed, [http://www.salaam.co.uk/knowledge/hakeems.php Exchanges between India and Central Asia in the field of Medicine]</ref>
 
സംഗീതം, ഗണിതം, ദാർശനികത, തത്ത്വമീമാംസ എന്നിവയിൽ നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന ഇദ്ദേഹം തന്റെ പ്രവർത്തനമണ്ഡലമായി തിരഞ്ഞെടുത്തത് വൈദ്യമേഖലയെ ആയിരുന്നു. പരീക്ഷണ വൈദ്യത്തിന്റെ ആദ്യകാല ഉപജ്ഞാതാവായിരുന്ന ഇദ്ദേഹം, ബാലചികിൽസയുടെ (Pediatrics) പിതാവായും കരുതപ്പെടുന്നു. നാഡീശാസ്ത്രക്രിയയ്ക്കും, നേത്രചികിൽസയ്ക്കും തുടക്കം കുറിച്ചവരിൽപ്പെട്ട വ്യക്തിയുമായിരുന്നു.
"https://ml.wikipedia.org/wiki/അൽ-റാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്