"പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 86:
തിരുവല്ലയിൽ പാലേക്കര കൊട്ടാരത്തിൽ ഗോദവർമയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. 1930-ൽ ബി.എ. പാസ്സായതിനുശേഷം സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ. ബിരുദവും ബോംബെ സർവകലാശാലയിൽ നിന്ന് വൈദികസംസ്കൃതത്തിൽ പിഎച്ച്.ഡി.യും (1949) നേടി. തിരുവിതാംകൂർ സർവകലാശാലയിൽ ട്യൂട്ടർ (1936-39) ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവർത്തന രീതികൾ പഠിച്ചു. തുടർന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ (1939-40; 48-52), യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ (1952-59), സംസ്കൃത കോളേജ് പ്രിൻസിപ്പൽ (1957-63) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1966-ൽ കേരളസർവകലാശാലയിൽ മലയാളം വകുപ്പ് ആരംഭിച്ചപ്പോൾ അതിന്റെ മേധാവിയാവുകയും വകുപ്പിൽ വിപുലമായ ഗവേഷണവിഭാഗം കെട്ടിപ്പടുക്കുകയും ചെയ്തു. 1970-ൽ തത്സ്ഥാനത്തു നിന്ന് വിരമിച്ചശേഷം 1971 മുതൽ സംസ്കൃത സർവകലാശാല ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസറായി പ്രവർത്തിച്ചു. ഉള്ളൂർ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷനായിരുന്നു. സംസ്കൃതത്രൈമാസികം, ഭാഷാത്രൈമാസികം, ഗ്രന്ഥാലോകം തുടങ്ങിയ മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.<ref>{{cite web|title=നാരായണപിള്ള, പി.കെ. ഡോ. (1910 - 90)|url=http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3,_%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%A1%E0%B5%8B.|publisher=സർവവിജ്ഞാനകോശം|accessdate=2013 മേയ് 31}}</ref>
==പ്രധാന സംഭാവന==
[[കോവളം|കോവളത്തിനടുത്തുള്ള]] ഔവാടുതുറ [[അയ്യിപ്പിള്ള ആശാൻ|അയ്യിപ്പിള്ള ആശാന്റെ]] അധികം അറിയാതിരുന്ന [[രാമകഥപ്പാട്ട്|രാമകഥപ്പാട്ടിന്റെ]] കയ്യെഴുത്തുപ്രതികൾകൈയെഴുത്തുപ്രതികൾ [[കുഴിത്തുറ|കുഴിത്തുറയിൽ]] നിന്നും പെരുങ്കടവിളയിൽ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചു. [[വിവേകാനന്ദൻ|സ്വാമിവിവേകാനന്ദനെ]] അധികരിച്ച് സംസ്കൃതത്തിൽ പി.കെ. രചിച്ചിട്ടുള്ള സംസ്കൃത മഹാകാവ്യമാണ് [[വിശ്വഭാനു]].
 
==കൃതികൾ==
"https://ml.wikipedia.org/wiki/പി.കെ._നാരായണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്