"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
ചരിത്രാതീതകാലം മുതല്ക്കേ ഇന്ത്യയിൽ അഭിനയത്തിന് ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നുവെന്നും കുറഞ്ഞത് 2,000 കൊല്ലത്തെ ചരിത്രം ഇതിന് അവകാശപ്പെടാമെന്നും കരുതപ്പെടുന്നു. [[ഉത്തരേന്ത്യയിൽ]] [[തുർക്കി|തുർക്കികളുടെ]] ആക്രമണം ഉണ്ടാവുകയും ഒരു [[മുസ്ലിം]] ഭരണകൂടം നിലവിൽ വരികയും ചെയ്യുന്നതുവരെ [[നാടകം]] ഭാരതീയസംസ്കാരത്തിന്റെ സുന്ദരമായ ഒരു പ്രദർശനവേദി ഒരുക്കിയിരുന്നു. ഋഗ്വേദത്തിൽ തന്നെ രണ്ടോ അതിലധികമോ കഥാപാത്രങ്ങൾ ഗാനാത്മകമായ സംഭാഷണങ്ങളിൽക്കൂടി കഥാഖ്യാനം നിർവഹിക്കുന്ന സന്ദർഭങ്ങളുണ്ട്. മൂകാഭിനയവും പാവകളിയും ബി.സി. രണ്ടാം ശ.-ത്തിൽ തന്നെ ഭാരതത്തിൽ പ്രചാരത്തിലെത്തിയിരുന്നു. നാടകീയകലയുടെ വികാസത്തെ സൂചിപ്പിക്കുന്നതും ബി.സി. മൂന്നാം ശതകത്തിലേതെന്ന് കരുതപ്പെട്ടുവരുന്നതുമായ ശിലാലിഖിതങ്ങളും ചിത്രാലേഖ്യങ്ങളും ദക്ഷിണബിഹാറിലെ രാംഗഢ്മലകളിലുള്ള ഗുഹകളിൽ കണ്ടെത്തിയിട്ടുണ്ട്.
 
മതപരമായ ആചാരാനുഷ്ഠാനങ്ങളോടു ബന്ധപ്പെട്ടാണ് ഭാരതീയ അഭിനയവേദി വികാസം പ്രാപിച്ചിട്ടുള്ളത്. എ.ഡി. 2-ാം ശതകത്തോടുകൂടി ഭാരതീയ അഭിനയവേദി ഗണ്യമായി വികസിച്ചു. അഭിനയത്തിന്റെ ധർമത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയിൽ ഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയിൽ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാർഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയിൽ ഉണ്ടെന്ന് [[നാട്യശാസ്ത്രം]] തന്നെ സൂചിപ്പിക്കുന്നു്. പുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തിൽ നിന്നാണ് ഭാരതീയാഭിനയം രൂപം കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാനിലും ആവിർഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. [[അരിസ്റ്റോട്ടിൽ]] പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. എങ്കിലും അഭിനയസങ്കേതത്തിൽ ഭാരതീയ അഭിനയവേദിയെപ്പോലെ വിപുലവും വിശാലവുമായ ശാസ്ത്രീയവീക്ഷണം പുലർത്തുവാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചർച്ചാവിഷയമാക്കുകയും ചെയ്തു. അഭിനയകലയിൽ വിദഗ്ദവിദഗ്ദ്ധ ശിക്ഷണം നൽകാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉണ്ടായി.ഭാരതീയ അഭിനയകല മൊത്തത്തിൽ സ്വതന്ത്രവും തികച്ചും ഭാരതീയവുമായ സങ്കല്പങ്ങൾ ഉൾക്കൊണ്ട് വികസിച്ചിട്ടുള്ളതാണ്. ഭാരതീയദൃശ്യകലാവേദിയിലെ അഭിനയപ്രധാനമായ കലാരൂപങ്ങളുടെ എല്ലാം സാങ്കേതികാടിസ്ഥാനം മൌലികമായി ഒന്നുതന്നെയാണ്.
 
ഭാരതീയദൃശ്യകലാവേദിയിലെ ക്ളാസിക് കാലഘട്ടം ഏതാണ്ട് 8-ഉം 11-ഉം ശ-ങ്ങൾക്കിടയിൽ വികാസത്തിന്റെ പരമകാഷ്ഠയെപ്രാപിച്ചിരിക്കുന്നു. 14-ാം ശ.-ത്തോടുകൂടി അത് തകർച്ചയിലേക്ക് വഴുതിവീണു. ഈ കാലഘട്ടങ്ങൾക്കിടയിൽ ഭാവോജ്വലങ്ങളായ നിരവധി കലാസൃഷ്ടികൾക്കും ആകർഷകങ്ങളായ വിവിധ കലാശൈലികൾക്കും രൂപം നല്കുവാനും ആശയാദർശങ്ങൾക്ക് പ്രചാരം നല്കുവാനും അതിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സദാചാരപരവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആയിരുന്നു ഇക്കാലമത്രയും അതു നിലകൊണ്ടിരുന്നത്. സാധാരണക്കാർക്ക് അപ്രാപ്യവും ദുർഗ്രഹവുമായിരുന്ന കലാരൂപങ്ങൾ നിഷ്കൃഷ്ടമായ ശിക്ഷണം ലഭിച്ചിട്ടുള്ള അഭിനേതാക്കളും രംഗശില്പികളും ചേർന്ന് അവതരിപ്പിച്ചു. ഇവ കണ്ട് ആസ്വദിക്കുന്നതിനും ഒരുവക ശിക്ഷണം തന്നെ ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലത്തിന്റെ ആവശ്യം എന്ന നിലയിൽ ഉരുത്തിരിഞ്ഞതാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ക്ളാസിക് കാലഘട്ടത്തിലെ ഭാരതീയ ദൃശ്യകലാവേദിയുടെയും അഭിനയസമ്പ്രദായങ്ങളുടെയും വിപുലമായ വളർച്ചയും വികാസവും പ്രകാശിപ്പിക്കുന്ന മഹത്തായ ഒരു ലക്ഷണഗ്രന്ഥമാണിത്. ഭാരതീയ ക്ളാസിക് അഭിനയകലയുടെ ഉദാത്തമായ സംഭാവനകളിൽ ഒന്നായി നിലകൊള്ളുന്ന നാട്യശാസ്ത്രത്തിന് സമാനമായ മറ്റൊരു ലക്ഷണഗ്രന്ഥം ലോകദൃശ്യകലാരംഗത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. രംഗവേദിയുടെ ശില്പശൈലിതൊട്ട് നൃത്തം, നൃത്യം, നാടകാഭിരൂപകങ്ങൾ എന്നിവയുടെ അവതരണത്തിൽ ദീക്ഷിക്കേണ്ട എല്ലാ കാര്യങ്ങളുടെയും സൂക്ഷ്മാംശംവരെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിനയത്തിൽ വിവിധവികാരങ്ങൾ പ്രകടിപ്പിക്കേണ്ട വിധങ്ങളെക്കുറിച്ചും ശബ്ദം, പ്രകാശം, വർണം, ചമയങ്ങൾ എന്നിവയുടെ ഉപയോഗത്തെപ്പറ്റിയും വിശദമായ നിർദ്ദേശങ്ങൾ ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഭിനയകല പ്രാചീനഭാരതത്തിൽ എത്രമാത്രം വികാസം പ്രാപിച്ചിരുന്നു എന്നതിന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു.
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്