"അഖിലേന്ത്യാ സർവീസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
തിരഞ്ഞെടുപ്പു പ്രക്രിയ. ഭരണഘടനയുടെ 315-ം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (UPSC) വർഷംതോറും നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെയാണ് ഐ.എ.എസ്., ഐ.പി.എസ്. എന്നീ അഖിലേന്ത്യാ സർവീസുകളും മറ്റു കേന്ദ്ര സർവീസുകളുമടക്കം 27 ഓളം വരുന്ന സർവീസുകൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. (പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമുള്ളതുകൊണ്ട് ഫോറസ്റ്റ് സർവീസ് ഉദ്യോഗാർഥികൾക്ക് മാത്രമായി വേറെ ഒരു പരീക്ഷയാണ് യു.പി.എസ്.സി. നടത്താറ്.)
 
പ്രതിവർഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരിൽ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാൻ അർഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്നതയ്യാറാക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് വിവിധ സർവീസുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തപ്പെടുന്നു.
 
ലിസ്റ്റിൽ താരതമ്യേന ഉയർന്ന റാങ്കുള്ളവർ [[ഇന്ത്യൻ വിദേശകാര്യ സർവീസ്]] (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സർവീസുകൾ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയിൽ ഇന്ത്യൻ വിദേശകാര്യ സർവീസ് ഒരു കേന്ദ്രസർവീസാണ്).<ref>[http://www.indiaresults.com/career_guidance/Civil_Services/default.htm UPSC :: Union Public Service Commission]</ref>
"https://ml.wikipedia.org/wiki/അഖിലേന്ത്യാ_സർവീസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്