"നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
സ്വന്തം പൗരർക്കുവേണ്ടി പരമാധികാരരാഷ്ട്രം രൂപപ്പെടുത്തുന്നതും പുറപ്പെടുവിക്കുന്നതുമായ കല്പനകളും അവലംഘിക്കപ്പെട്ടാൽ ബാധകമാക്കപ്പെടുന്ന [[ശിക്ഷ|ശിക്ഷകളും]] സംബന്ധിച്ച വ്യവസ്ഥകളുടെ സമാഹാരമാണ് നിയമങ്ങൾ എന്നതായിരുന്നു [[ജോൺ ആസ്റ്റിൻ]] എന്ന [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] സൈദ്ധാന്തികൻ നിയമത്തിന് നൽകിയ താത്ത്വിക നിർവചനം. തുടർന്ന് [[ജോൺ സാൽമണ്ട്]] (John Salmond) നിയമത്തെ നിർവചിച്ചത് നീതിയുടെ നിർവഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിത എന്നാണ്. നീതിനിർവഹണം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം മാത്രമാണ് നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19-ാം നൂറ്റാണ്ടിൽ വ്യക്തിസ്വാതന്ത്ര്യമത്സരാധിഷ്ഠിത സമൂഹ സിദ്ധാന്തത്തിന്റെ പ്രചാരകർ നല്കിയ നിർവചനമനുസരിച്ച് ഓരോരുത്തരുടെയും അവകാശങ്ങളുടെയും അരുതുകളുടെയും സമാഹാരമാണ് നിയമം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[അമേരിക്ക|അമേരിക്കൻ]] നിയമശാസ്ത്രകാരനായ റേസ്കോ പൗണ്ട് സാമൂഹ്യ പുനർനിർമ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്ന് നിർവചിച്ചു. ഇന്നത്തെ സമൂഹത്തെ ഗുണപരമായി മാറ്റിത്തീർക്കാൻ ഉപയോഗിക്കാവുന്ന ഒരു ആയുധമാണ് നിയമം എന്ന പ്രായോഗിക സമീപനമാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുക്കത്തിൽ, പരിമിതവും സങ്കുചിതവുമായ തലത്തിൽ നിയതവും നിശ്ചിതവുമായ ചട്ടവ്യവസ്ഥയോ തത്ത്വമോ വിധിയോ ആണിത്. എന്നാൽ വിശാലവും വിപുലവുമായ തലത്തിൽ ധാർമികവും ഭൗതികവും [[സാങ്കേതികവിദ്യ|സാങ്കേതികവും]] ജൈവികവും നിയാമകവുമായ ഏതൊരു [[തത്വം|തത്ത്വവും]] പ്രമാണവും സമവാക്യവും നിയമം എന്ന് ഗണിക്കപ്പെടും. അതായത് പ്രത്യേക നിയമശാസ്ത്രശാഖ വ്യവസ്ഥകൾ, വ്യക്തിഗത വ്യവഹാരമൂല്യങ്ങൾ സമാഹൃത സംഹിതാതത്ത്വങ്ങൾ എന്നിവയെല്ലാം ഒരേസമയം നിയമം എന്ന് വ്യവഹിക്കപ്പെടുന്നു.
 
പുരാതന സമൂഹങ്ങളിൽ സ്വേച്ഛാധിഷ്ഠിത വ്യക്തിതാത്പര്യം ആയിരുന്നു നിയാമകഘടകം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തിനുമേൽ സമൂഹനിയന്ത്രണാർഥം രുപപ്പെട്ടതാണ് [[പോലീസ്]] സ്റ്റേറ്റ് സംവിധാനം. എന്നാൽ, രാഷ്ട്രപരമാധികാര സമ്പ്രദായം കടുത്ത അമിതാധികാര ദുഷ്പ്രവണതയ്ക്കിടയാക്കുന്നുവെന്ന നിരീക്ഷണത്തിൽനിന്ന് ഉറവയെടുത്തതാണ് മത്സാരാധിഷ്ഠിത സ്വതന്ത്രസമൂഹതത്ത്വം. പരമാവധി കാലത്തേക്ക് പരമാവധി പേർക്ക് പരമാവധി നന്മ എന്നതായിരുന്നു ഈ വീക്ഷണത്തിന്റെ കാതൽ. എന്നാൽ അനിയന്ത്രിതവും അധാർമികവുമായ മത്സരം സമൂഹത്തെ അരാജകത്വത്തിലേക്കാവും നയിക്കുക എന്ന തിരിച്ചറിവിൽനിന്ന് പരിമിതമായ രാഷ്ട്ര നിയന്ത്രണമെന്ന അംഗീകൃത തത്ത്വത്തിലേക്ക് എത്താനിടയാക്കി. ഇതിൽനിന്നാണ് ക്ഷേമസംരക്ഷണാത്മക സ്വഭാവമാർജിച്ച രാഷ്ട്രസങ്കല്പനം അഥവാ ക്ഷേമരാഷ്ട്രതത്ത്വം രൂപപ്പെടുന്നത്. വ്യക്തിതാല്പര്യപരിരക്ഷയും സമൂഹതാല്പര്യപരിപാലനവും സമാന്തരമായി നിലനിൽക്കുന്ന പരസ്പര സമ്മതക്കരാർസമ്പ്രദായമെന്ന സാമൂഹ്യ ഉടമ്പടി സങ്കല്പനവും പിൽക്കാലത്ത് പ്രസക്തമായിത്തീർന്നു. അതായത് സംബോധനചെയ്യപ്പെടുന്ന [[കാലം]], രീതി, വിഷയം എന്നിവയെ ആശ്രയിച്ചും സാമൂഹ്യ അവസ്ഥയെ അധികരിച്ചും നിയമത്തിന്റെ നിർവചനവും സങ്കല്പനവും മാറാം. അവയൊന്നും സ്വയം സമ്പൂർണമെന്നോ അപ്രമാദിതമെന്നോ കരുതാനാവില്ല. അതേസമയം, അവയേതെങ്കിലും അപ്രസക്തമെന്നോ കാലഹരണപ്പെട്ടതെന്നോ കരുതുന്നതും ശരിയല്ല. അതാതിന്റെഅതതിന്റെ പ്രസക്തിയോടെയും പ്രയോഗക്ഷമതയോടെയും ആ നിർവചനങ്ങളോരോന്നും ഇന്നും നിലനിൽക്കുന്നു. അവ കൂടുതൽ സ്വീകാര്യവും കാലികവുമായ മറ്റൊരു നിർവചനത്തിലേക്കും സങ്കല്പനത്തിലേക്കും നയിക്കാനും ഇടയുണ്ട്.
 
== നിയമത്തിന്റെ ഉറവിടങ്ങൾ ==
വരി 19:
ആധുനികകാല [[നിയമശാസ്ത്രം]] പ്രകൃതിനിയമ തത്ത്വത്തിൽ തൃപ്തരായില്ല. ജോൺ ആസ്റ്റിൻ നിയമസ്രോതസ്സുകളെ രണ്ടായി വ്യവഹരിച്ചിരിക്കുന്നു: യഥാർഥമെന്നും അയഥാർഥമെന്നും. പ്രജകൾക്കുവേണ്ടി രാഷ്ട്രപരമാധികാരകേന്ദ്രം രൂപപ്പെടുത്തി വ്യവസ്ഥാപിതമാക്കുന്ന തത്ത്വങ്ങളാണ് യഥാർഥ നിയമസ്രോതസ്സുകൾ. പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രപരമാധികേന്ദ്രത്തിൽ നിന്നല്ലാതെ ഉറവെടുക്കുന്നതും വ്യക്തിവ്യവഹാരാർഥം പാലിക്കപ്പെടുന്നതുമായ വ്യവസ്ഥകളാണ് അയഥാർഥ സ്രോതസ്സുകൾ. ക്ളാസ്സിക്കൽ നിയമശാസ്ത്രകാരനായ ജോൺ സാൽമണ്ട് നിയമത്തിന് മൂല്യവും പവിത്രതയും ബലവും നല്കുന്ന പ്രാമാണികസ്രോതസ്സ് എന്നും ഓരോ നിയമത്തിനും സവിശേഷ രൂപവും ഭാവവും ഫലവും പ്രദാനം ചെയ്യുന്ന ഭൌതികസ്രോതസ്സ് എന്നും രണ്ടുതരം ഉറവിടങ്ങൾ നിർദ്ദേശിക്കുന്നു. പ്രൊഫസർ അല്ലൻ പരമാധികാര രാഷ്ട്രത്തെ പ്രാമാണികസ്രോതസ്സായി പ്രതിഷ്ഠിക്കുന്നു. ഭൗതികസ്രോതസ്സുകളെ അവയുടെ ആധികാരികതയെ ആശ്രയിച്ച് രണ്ടായി തിരിക്കാം. സ്വയം സിദ്ധവും ജന്മനാ നിയാമകസ്വഭാവമാർജിച്ചവയുമായ സ്രോതസ്സുകളാണ് ഒന്ന്. നിയാമക ഭൗതികസ്രോതസ്സുകൾ, നിയമനിർമ്മാണസഭകൾ രൂപീകരിക്കുന്ന നിയമസംഹിതകൾ ഇതിൽപ്പെടുന്നു. പ്രേരകസ്വഭാവത്തോടുകൂടിയതും പ്രയോഗചരിത്രത്തെ ആശ്രയിച്ചു പുലരുന്നതുമായ സ്രോതസ്സുകളാണ് രണ്ടാമത്തേത്. ചരിത്രപരമായ ഭൌതികസ്രോതസ്സുകൾ, നീതിന്യായ പ്രസ്താവങ്ങൾ, ഉദ്ധരണികൾ, നിഗമനങ്ങൾ മുതലായവ ഉദാഹരണം.
 
പ്രധാനപ്പെട്ട നിയാമക ഭൗതികസ്രോതസ്സുകൾ പാരമ്പര്യ ആചാരങ്ങൾ, നീതി-ന്യായ വഴക്കങ്ങൾ, നിർമിത നിയമസംഹിതകൾ, പരസ്പര സമവായ കരാറുകൾ, ഏകമുഖശാസനങ്ങൾ, രാഷ്ട്രാന്തര ഉടമ്പടികൾ എന്നിവയാണ്. ഇവയ്ക്ക് ഓരോന്നിനും അതാതിന്റെഅതതിന്റെ സ്വഭാവവിശേഷങ്ങളും പ്രയോഗവ്യത്യാസങ്ങളും പരിമിതികളും സാധ്യതകളും ഉണ്ട്.
 
== നിയമത്തിന്റെ ഉപയോഗം ==
നീതിയുടെ പരിപാലനത്തിനും അനീതിയെ പ്രതിരോധിക്കുന്നതിനുമുള്ള ഉപകരണമാണ് നിയമം. ഓരോ വ്യക്തിയുടെയും താത്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റൊരു വ്യക്തിയുടെയും താത്പര്യം ഹനിക്കപ്പെടാതെ സൂക്ഷിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുന്ന ഉപാധിയായും നിയമത്തെ കാണാം. എന്നാൽ, ഇത്തരം താത്പര്യങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധവും സംഘർഷാത്മകവും ആകാം. വ്യക്തി, സമൂഹം, രാഷ്ട്രം എന്നിവയ്ക്കിടയിലും അവ തമ്മിലും ഉണ്ടായേക്കാവുന്ന താത്പര്യവൈരുദ്ധ്യങ്ങളെയും അവകാശ സംഘർഷങ്ങളെയും സമീകരിച്ച് സമരസപ്പെടുത്താനും പരിഹരിക്കാനും സുസ്ഥിര സമൂഹാവസ്ഥ പുലർത്തനുംവേണ്ടി ഉപയോഗിക്കപ്പെടുന്ന ഉപകരണംകൂടിയാണ് നിയമം. സാർവദേശീയ പ്രമാണങ്ങൾ, ഉടമ്പടികൾ, പ്രഖ്യാപനങ്ങൾ എന്നിവയാകട്ടെ രാഷ്ട്രാന്തര-സമൂഹാന്തര ക്രയ-വിക്രയങ്ങളെ ബാധിക്കുന്നതായ നിയമങ്ങളാണ്. ഓരോരുത്തർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതും നീതിപൂർവകമായി ഉറപ്പാക്കാനും അനീതി ഇല്ലാതാക്കാനും അതുവഴി അവകാശത്തർക്കങ്ങൾ ഒഴിവാക്കി സുസ്ഥിരസാമൂഹ്യക്രമം നിലനിർത്താനും സമൂഹത്തെ ഉയർന്ന അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യിക്കാനുമുള്ള ഉപാധിയാണ് നിയമം. നിയമലംഘനം ശിക്ഷകൾക്ക് ഇടംനല്കും. ശിക്ഷാനടപടികൾ അസ്വസ്ഥതയ്ക്കിടയാക്കും. അതിനെതിരെയുണ്ടാകാവുന്ന പ്രതിരോധം അരാജകത്വത്തിലേക്ക് എത്തും. രാഷ്ട്രവും സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം തകരും. അതുകൊണ്ടുതന്നെ ഏതൊരു സാമൂഹ്യ-വർഗഘടനയ്ക്കും അതാതിന്റെഅതതിന്റെ നിയമങ്ങൾ ഉണ്ടായിരിക്കും. അത്തരം വർഗവൈരുദ്ധ്യം മറികടന്ന് ഏവർക്കും സമാനവും സമശീർഷവുമായി ബാധകമാകുന്ന നിയമ-നീതി വ്യവസ്ഥകളെ വർഗരഹിതസമൂഹത്തിൽ സംജാതമാകും എന്ന സ്വപ്നം നിലനിൽക്കുന്നു. രാഷ്ട്രപരമാധികാര വ്യവസ്ഥതന്നെ അപ്രത്യക്ഷമാകുന്ന, അതിരുകളും അരുതുകളും നിലനിൽക്കുന്ന നിയമവ്യവസ്ഥയ്ക്കുപകരം, സാർവലൌകികവും സർവവ്യാപിയും സാർവജനീനവുമായ നൂതന നിയമക്രമം അന്ന് രൂപപ്പെടുകയും നിലവിൽ വരികയും ചെയ്യുമെന്ന് [[കാൾ മാക്സ്]] നിരീക്ഷിക്കുന്നു.
 
== നിയമത്തിന്റെ ശാഖകൾ ==
"https://ml.wikipedia.org/wiki/നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്