"നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:സംഘടനകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
1995 വരെ ഇംഗ്ലീഷ് ഭാഷയിൽമാത്രം പ്രസിദ്ധീകരിച്ചുവന്ന നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ ആ വർഷം മുതൽ ജാപ്പനീസ് ഭാഷയിലും പ്രസിദ്ധീകരണമാരംഭിച്ചു. ഇപ്പോൾ മുപ്പതോളം ലോകഭാഷകളിൽ ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്. 2005 ഏ.-ൽ മാസികയുടെ ഇന്തോനേഷ്യൻ എഡിഷനും, ന.-ൽ ബൾഗേറിയൻ എഡിഷനും പുറത്തിറങ്ങി.
 
പര്യവേക്ഷണം, കണ്ടുപിടുത്തംകണ്ടുപിടിത്തം, ഗവേഷണം എന്നീ രംഗങ്ങളിൽ മികച്ച സേവനം നല്കുന്നവർക്കായി നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി, സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായിരുന്ന ഗാർഡിനെർ ഗ്രീൻ ഹബാർഡിന്റെ (Gardiner Green Hubbard) പേരിൽ ഒരു മെഡൽ (ഹബാർഡ് മെഡൽ) ഏർപ്പെടുത്തിയിട്ടുണ്ട്. ധ്രുവപര്യവേക്ഷണരംഗത്ത് നിരവധി അമൂല്യസംഭാവനകൾ നല്കിയ റോബർട്ട് പിയറി (1906), റോൾഡ് അമുൺസെൻ (1907), ക്യാപ്റ്റൻ റോബർട്ട് ബാർത്ലെറ്റ് (1909), സർ ഏണസ്റ്റ് ഷാക്ക്ൾടൺ (1910), വൈമാനികരായ ചാൾസ് ലിൻഡ്ബെർഗ് (1927), ആൻമോറോ ലിൻഡ്ബെർഗ് (1934), നരവംശശാസ്ത്രജ്ഞരായ ലൂയി ലീക്കീ, മേരി ലീക്കി (1962), റിച്ചാർഡ് ലീക്കി (1994), ബഹിരാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് (1970), സമുദ്രാന്തര ഗവേഷണങ്ങളിൽ അമൂല്യസംഭാവനകൾ നല്കിയ റോബർട്ട് ബല്ലാർഡ് (1996), ബലൂൺ സഞ്ചാരികളായ ബെർട്രാൻഡ് പികാർഡ് (1999) തുടങ്ങിയ ഒട്ടനവധി വിശ്വപ്രസിദ്ധ ശാസ്ത്രകാരന്മാർ ഈ അവാർഡിന് അർഹരായിട്ടുണ്ട്.
 
നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റി നല്കുന്ന യാത്രാവിവരണങ്ങളും, സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ ശാസ്ത്രീയ ദൌത്യങ്ങളും എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സൊസൈറ്റിയും ടെലിവിഷൻ ചാനലും സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3089136" എന്ന താളിൽനിന്ന് ശേഖരിച്ചത്