"നയോബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 86:
 
== ചരിത്രം ==
1801ൽ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ശാസ്ത്രജ്ഞൻ [[ചാൾസ് ഹാച്ചറ്റ്]] നയോബിയം കണ്ടെത്തി. [[അമേരിക്ക|അമേരിക്കയിലെ]] കണക്റ്റിക്യൂട്ടിൽ നിന്ന് ഇംഗ്ലണ്ടിലേക്കയച്ച [[കൊളംബൈറ്റ്]] അയിരിൽ‌നിന്നാണ് അദ്ദേഹം പുതിയ മൂലകം കണ്ടെത്തിയത്. എന്നാൽ നയോബിയവും അതുമായി വളരെ സാമ്യമുള്ള [[ടാന്റാലിയം|ടാന്റാലവും]] തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് അന്ന് ഒരു ആശയക്കുഴപ്പമുണ്ടായി. 1846ൽ [[ഹെൻറിച്ച് റോസ്]], [[ജീൻ ചാൾസ് ഗലിസ്സാർഡ് ഡി മരിഗ്നാക്ക്]] എന്നിവർ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ നയോബിയം കണ്ടെത്തിയതോടെ ആ ആശയക്കുഴപ്പത്തിന് അറുതിയായി. എന്നാൽ ഹാച്ചറ്റിന്റെ കണ്ടുപിടുത്തത്തേക്കുറിച്ച്കണ്ടുപിടിത്തത്തേക്കുറിച്ച് അറിവില്ലാതിരുന്നതിനാൽ അവർ മൂലകത്തിന് നയോബിയം എന്ന പുതിയ പേരിട്ടു. 1846ൽ [[ക്രിസ്റ്റ്യൻ ബ്ലൊംസ്ട്രാന്റ്]] ആണ് ആദ്യമായി ശുദ്ധരൂപത്തിൽ നയോബിയം വേർതിരിച്ചെടുന്നത്. നയോബിയം ക്ലോറൈഡിനെ ഹൈഡ്രജന്റെ സാന്നിദ്ധ്യത്തിൽ താപം കൊടുത്ത് നിരോക്സീകരിക്ക വഴിയായിരുന്നു അത്.
 
'''Cb''' എന്ന പ്രതീകത്തോടെ കൊളംബിയം എന്ന പേരാണ് മൂലകം ആദ്യമായി കണ്ടെത്തിയ ഹാച്ചെറ്റ് നിർദ്ദേശിച്ചത്. ഏത പേര് സ്വീകരിക്കണം എന്ന കാര്യത്തിൽ 100 വർഷം നിലനിന്ന വിവാദത്തിന് ശേഷം 1950ൽ [[ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി]] നയോബിയം എന്ന പേര് സ്വീകരിച്ചു.
"https://ml.wikipedia.org/wiki/നയോബിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്