"ധനുർവേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
==വേദങ്ങൾ==
 
[[യജുർവേദം|യജുർവേദത്തിന്റെ]] ഭാഗമാണ് ധനുർവേദമെന്ന് കരുതപ്പെടുന്നു. ധനുർവേദസംഹിത എന്ന ഗ്രന്ഥം ഈ ശാസ്ത്രം നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്നു. ഈ [[കൃതി]] [[വേദം|വേദങ്ങളോളം]] പ്രാചീനമല്ല, കൂടുതൽ അർവാചീനമാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [[മഹാഭാരതം|മഹാഭാരതത്തിലും]] [[അഗ്നിപുരാണം]] തുടങ്ങിയ [[ഗ്രന്ഥം|ഗ്രന്ഥങ്ങളിലും]] ധനുർവേദത്തെപ്പറ്റിയും അതിലെ പ്രതിപാദ്യത്തെപ്പറ്റിയും വിശദീകരിക്കുന്നു. വൈദികകാലത്തു തന്നെ ഈ ശാസ്ത്ര ശാഖയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നതായി കരുതാം. [[ശുക്രൻ|ശുക്രനീതി]], കാമന്ദകനീതിശാസ്ത്രം, വൈശമ്പായനം, വീരചിന്താമണി, ലഘുവീരചിന്താമണി, വൃദ്ധശാർങ്ഗധരം, യുദ്ധജയാർണവം, യുദ്ധകല്പതരു, നീതിമയൂഘംനീതിമയൂഖം തുടങ്ങിയ കൃതികൾ ധനുർവേദപ്രതിപാദകങ്ങളായുണ്ട്. ഇവയിൽ പല വിഷയങ്ങളിലും വ്യത്യസ്തമായി വിശദീകരണം കാണുന്നതിനാൽ ഈ വിഷയം പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളും മറ്റു ശാസ്ത്രശാഖകളെപ്പോലെ വിഭിന്ന പദ്ധതികളും ഉണ്ടായിരുന്നതായി കരുതാം.
 
[[ബ്രഹ്മാവ്|ബ്രഹ്മാവും]] [[പരമശിവൻ|പരമശിവനുമാണ്]] ഈ വേദത്തിന്റെ ഉപജ്ഞാതാക്കളെന്ന് അഗ്നിപുരാണത്തിൽ പറയുന്നു. [[വിശ്വാമിത്രൻ|വിശ്വാമിത്രനെ]] ഇതിന്റെ ഋഷിയായി കണക്കാക്കുന്നുണ്ട്. അഗ്നിവേശമുനിയാണ് ഇതിന്റെ ദ്രഷ്ടാവ് എന്നും പരാമർശമുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണത്രെ [[ദ്രോണാചാര്യർ]]. വിശ്വാമിത്രൻ, സദാശിവൻ, ശാർങ്ഗദത്തൻ, [[വിക്രമാദിത്യൻ]] തുടങ്ങിയവർ ഈ ശാസ്ത്രം പ്രതിപാദിച്ച് ഗ്രന്ഥം രചിച്ചതായി പരാമർശമുണ്ടെങ്കിലും ഇവ ലബ്ധമായിട്ടില്ല. ഇവയെപ്പറ്റി അഗ്നിപുരാണം, അജ്ഞാതകർതൃകമായ കോദണ്ഡമണ്ഡനം, 14-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] ശാർങ്ഗധരൻ രചിച്ച വീരചിന്താമണി തുടങ്ങിയവയിൽ വിവരണമുണ്ട്.
"https://ml.wikipedia.org/wiki/ധനുർവേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്