"ദൂരദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
== ഇന്ത്യ മുഴുവൻ ==
 
ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു. ഇതേ വർഷം കളർ ടി.വി.കൾ [[ഇന്ത്യ|ഇന്ത്യൻ]] വിപണിയിൽ ലഭ്യമായി. 1982-ലെ [[സ്വാതന്ത്ര്യദിന പരേഡ്|സ്വാതന്ത്ര്യ ദിന പരേഡും]] [[ഏഷ്യാഡ്|ഏഷ്യാഡും]] കളറിൽ ദൂരദർശൻ സംപ്രേക്ഷണംസംപ്രേഷണം ചെയ്തു. [[രാമായണം]], [[മഹാഭാരതം]], ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. [[രാമായണം]] കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം{{fact}}. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, [[ചിത്രഹാർ]], തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്.
 
ഇന്ന് [[ഇന്ത്യ|ഇന്ത്യയിലെ]] 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു.
 
ഡി ഡി-1 ദേശീയ പരിപാടിയിൽ സമയം പങ്കുവെച്ച് പ്രാദേശിക പരിപാടികൾ അവതരിപ്പിക്കുന്നു. ഡി ഡി വാർത്താ ചാനൽ (ഡി ഡി മെട്രോയ്ക്കു പകരം 2003 നവംബർ 3ന് തുടങ്ങിയത്) 24 മണിക്കൂറും വാർത്തകൾ സംപ്രേക്ഷണംസംപ്രേഷണം ചെയ്യുന്നു. ഖൊ ഖൊ, കബഡി തുടങ്ങിയ നാടൻ കായിക കലകളെ പ്രക്ഷേപണം ചെയ്യുന്ന ഏക ചാനലാണ് ഡി ഡി കായികം.
[[File:Doordarshan Bhawan, Copernicus Marg, Delhi.jpg|thumb|ദൂരദർശൻ ഭവൻ മാണ്ടി ഹൗസ് ന്യൂഡൽഹി.]]
 
"https://ml.wikipedia.org/wiki/ദൂരദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്