"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കാലഘട്ടം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 8:
 
==ദർശനങ്ങൾ==
സമ്യഗ്ദർശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേർന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തിൽനിന്ന് പൂർണമായി മുക്തനാകുമ്പോൾ [[ജീവൻ|ജീവന്]] സ്വതവേയുള്ളസ്വതേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാർ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാർ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേർന്നുചേർന്ന് വർദ്ധമാനമാവുകയും, വേർപെട്ടുവേർപെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരിൽ വ്യവഹരിക്കുന്നത്. സമ്പൂർണതയും അനന്തശക്ത്യാദികളും ജീവനിൽ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോൾ [[ജീവൻ]] പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.
 
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങൾ ഇവർ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവർ കരുതുന്നത്. എന്നാൽ [[വിഷ്ണു]], [[നന്ദി]], അപരാജിതൻ, ഗോവർദ്ധനൻ, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാർ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാർക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.
"https://ml.wikipedia.org/wiki/ദിഗംബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്