"തൊടുപുഴ വാസന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
[[ഇടുക്കി]] ജില്ലയിലെ [[തൊടുപുഴ]]ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായർ നാടക നടനും മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയുമായിരുന്നു. വാസന്തിയുടെ പിതാവ് ‘ജയ്ഭാരത്’ എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു. പതിനാറാം വയസ്സിൽ വാസന്തി ഉദയായുടെ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു നൃത്തം അവതരിപ്പിച്ചു.
 
[[അടൂർ ഭവാനി|അടൂർ ഭാവാനിക്കൊപ്പം]] നാടക ട്രൂപ്പിൽ ചേർന്നു. ‘പീനൽകോഡ്’ എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. ‘[[എന്റെ നീലാകാശം]]’ എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്‌ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് [[ഒ. മാധവൻ|ഒ. മാധവനുമായുള്ള]] വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു. [[കെ.ജി. ജോർജ്ജ്|കെ.ജി ജോർജ്ജിന്റെ]] '[[യവനിക]]', അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങൾ വാസന്തിയെ തേടിയെത്തി. [[ആലോലം]], [[കാര്യം നിസ്സാരം]], [[ഗോഡ്ഫാദർ|ഗോഡ് ഫാദർ]], [[നവംബറിന്റെ നഷ്ടം]] തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയശ്രദ്ധേയ വേഷങ്ങൾ ചെയ്തു. [[ഭരതൻ (സംവിധായകൻ)|ഭരതൻ]], [[പത്മരാജൻ]], [[ജോഷി]], [[ഹരിഹരൻ]], പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
 
1976 മുതൽ സിനിമയിൽ സജീവമായ വാസന്തി, നാനൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. 'വരമണി നാട്യാലയം' എന്ന നൃത്ത വിദ്യാലയം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/തൊടുപുഴ_വാസന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്