"തെക്കേ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 72:
1959-ലെ [[ക്യൂബൻ വിപ്ളവം]] ദക്ഷിണ അമേരിക്കയുടെ ചരിത്രത്തിന്റെ ഗതിയെ വളരെയേറെ സ്വാധീനിച്ചു. 20ആം ശതകത്തിന്റെ രണ്ടാം പകുതിയിൽ മറ്റുപല ഭൂഖണ്ഡങ്ങളിലുമെന്നപോലെ ദക്ഷിണ അമേരിക്കയും ശീതസമരത്തിന്റെ രണഭൂമിയായി. അറുപതുകളിലും എഴുപതുകളിലും, [[ബ്രസിൽ]], [[അർജന്റീന]], [[ഉറുഗ്വേ]], [[ചിലി]] തുടങ്ങിയ രാജ്യങ്ങളിൽ അവിടത്തെ സൈനിക നേതൃത്വങ്ങൾ അമേരിക്കയുടെ പിന്തുണയോടെ ഗവൺമെന്റുകളെ മാറ്റുകയോ അധികാരം പിടിച്ചടക്കുകയോ ചെയ്തു. ഈ സ്വേച്ഛാധിപത്യഭരണകൂടങ്ങൾ പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി പീഡിപ്പിക്കുകയും അവരിൽ ആയിരക്കണക്കിന് ആളുകളെ വധിക്കുകയും ചെയ്തു.
 
ഈ രാഷ്ട്രങ്ങൾ നവ ലിബറൽ സാമ്പത്തിക നയങ്ങളിലേക്കു നീങ്ങി അമേരിക്കൻ മുതലാളിത്തത്തെ വളർത്തി. ആഭ്യന്തര അട്ടിമറിയെപ്പറ്റിയുള്ള അമേരിക്കയുടെ ശീതസമരദേശീയസുരക്ഷാ സിദ്ധാന്തത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു ഇവിടത്തെ ഗവൺമെന്റുകളുടെ പ്രവർത്തനം. ഈ വലതുപക്ഷ സ്വേച്ഛാധിപത്യങ്ങൾക്കെതിരെ പ്രക്ഷോഭണങ്ങളുംപ്രക്ഷോഭങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും വളർന്നു.
 
എൺപതുകളുടെ അവസാനമായപ്പോഴേക്കും ഈ പ്രദേശത്തെല്ലാം ജനാധിപത്യ പ്രക്രിയ ശക്തമായി, ഇന്ന് ജനാധിപത്യഭരണം വ്യാപകമാണ്.<ref>"The Cambridge History of Latin America", edited by Leslie Bethell, Cambridge University Press (1995) ISBN 0-521-39525-9</ref>
"https://ml.wikipedia.org/wiki/തെക്കേ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്