37,054
തിരുത്തലുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ) |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
==താവോ-തെയിങ്==
താവോമതത്തിന്റെ പ്രാമാണികഗ്രന്ഥമാണ് താവോ-തെയിങ്. ഒറ്റ രാത്രികൊണ്ടാണ് ലാവോസി ഈ ഗ്രന്ഥം രചിച്ചത്<ref>പഠിപ്പുര, മനോരമ
ലാവോസി പഠിച്ച പഴയ പ്രമാണങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് വിരചിച്ച ഈ ഗ്രന്ഥത്തിൽ, ചൈനക്കാർ അതിപുരാതനകാലം മുതൽ ആരാധിച്ചുപോന്ന പ്രപഞ്ച പ്രതിഭാസമായ താവോയിലേക്ക് എല്ലാ ചിന്തകളേയും കേന്ദ്രീകരിക്കുന്നതിന് ആഹ്വാനം ചെയ്തു. ലാവോസിയുടെ ചിന്തകളുടെയെല്ലാം സ്ഥായീഭാവവും സ്വരവും താവോ(മാർഗം), തേ(ധർമം) എന്നീ രണ്ടേ രണ്ടു പദങ്ങളാണ് (way and virtue). സർവവും ഇതിലടങ്ങിയിരിക്കുന്നു. താവോയിലും തേയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങൾ പ്രപഞ്ചഘടനയുടെതന്നെ ഘടകങ്ങളാണ്. ഓരോ കാലഘട്ടത്തിനനുസരിച്ച് അവയ്ക്ക് രൂപഭേദങ്ങൾ വന്നുചേരുന്നു എന്നുമാത്രം. താവോ മതത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലാവോസി പറയുന്നതിപ്രകാരമാണ്. "പ്രകൃതിയിലെ എല്ലാ വസ്തുക്കളും ശാന്തമായി പെരുമാറുന്നു. അവ നിലനില്ക്കുകയും ഒന്നും സമ്പാദിക്കാതിരിക്കുകയും ചെയ്യുന്നു. അവയുടെ കർത്തവ്യം നിറവേറ്റുകയും അവകാശങ്ങൾ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും അവരവരുടെ ജോലി നിർവഹിച്ചു വരുന്നതുപോലെ തിരിച്ചുപോകുന്നതും നമ്മൾ കാണുന്നു. അവ പരിപൂർണതയിലെത്തി ഉദ്ഭവസ്ഥാനത്തു തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ഉദ്ഭവത്തിലേക്കു മടങ്ങുക എന്നതിന് നിത്യ വിശ്രമം അഥവാ നിയതിയിലേക്കുള്ള നിവൃത്തി എന്നാണർഥം.
|