"താങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 33:
സാംസ്കാരികരംഗത്ത് തിളക്കമേറിയ വ്യക്തിത്വമാർജിച്ചു നിന്ന വ്യക്തിയായിരുന്നു സുവാൻ സുങ്. സാഹിത്യം, കല, സംഗീതം, നൃത്തം എന്നിവയുടെ പരിരക്ഷകനും ആസ്വാദകനുമായിരുന്നു ഇദ്ദേഹം. ചൈനയുടെ ചരിത്രത്തിലെ സാംസ്കാരിക വസന്തമായിരുന്നു തങ് കാലഘട്ടം.
 
വളരെ നല്ലരീതിയിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ഭരണത്തിന് ക്രമേണ ദിശാബോധം നഷ്ടമായിത്തുടങ്ങി. ഭരണകാര്യങ്ങളിൽ തികഞ്ഞ ഉദാസീനത പ്രകടിപ്പിച്ച ചക്രവർത്തി സുവാൻ സുങ് താന്ത്രിക ബുദ്ധിസത്തിൽ വിശ്വാസം അർപ്പിച്ചത് രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിനു വഴിതെളിച്ചു. പ്രഭുക്കന്മാരും മത്സരപ്പരീക്ഷയിലൂടെ ഉന്നതസ്ഥാനങ്ങളിലെത്തിയ സിവിൽ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വടംവലി ഭരണരംഗത്തെ നിഷ്ക്രിയമാക്കിത്തീർത്തു. ചക്രവർത്തി ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാതെ സുഖലോലുപതയിൽ മുഴുകിയതോടെ രാജ്യം അരാജകത്ത്വത്തിലേക്കുഅരാജകത്വത്തിലേക്കു നീങ്ങി.
 
8-ാം ശ.-ത്തിൽ ചക്രവർത്തിയുടെ അനുയായികൾ തമ്മിൽ നടന്ന സംഘർഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിട്ടു. സുവാൻസുങ് തന്റെ പ്രിയങ്കരിയായ സഖി യാങ് ഗ്യുഫൈ (yang guifei)യുടെ ബന്ധുവായ യാങ് ഗോസോങ്ങിനെയാണ് തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത്. ഇദ്ദേഹത്തിന് ചക്രവർത്തിയുടെ മേലുണ്ടായ അമിത സ്വാധീനം പ്രധാനമന്ത്രിയായ ലി ലിൻഫുവിനെ അസ്വസ്ഥനാക്കി. യാങ് ഗോസോങ്ങിന്റെ അധികാര വ്യാപ്തിയേയും വളർച്ചയേയും തളയ്ക്കുന്നതിനായി ലി ലിൻഫു വടക്കൻ സേനയിലെ ജനറലുകളെ ബദൽ ശക്തിയായി വളർത്തിക്കൊണ്ടുവന്നു. ഇവരിൽ ഒരാളായ അൻലുഷാൻ, യാങ് ഗ്യുഫൈയുടെ കാമുകനുമായിരുന്നു. ലി ലിൻഫു മരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിപദത്തിനുവേണ്ടി അൻലുഷാനും യാങ് ഗോസാങ്ങും തമ്മിൽ കടുത്ത മത്സരമായി. ഈ അധികാരമത്സരത്തിൽ യാങ് ഗോസാങ് വിജയിച്ചു. പ്രകോപിതനായിത്തീർന്ന അൻലുഷാൻ ചക്രവർത്തിക്കും പ്രധാനമന്ത്രിക്കും എതിരായി കലാപത്തിനു മുതിർന്നു.
"https://ml.wikipedia.org/wiki/താങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്