"ടോക്കിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 132:
[[പ്രമാണം:EdoCastleWallBuilding.jpg|thumb|200px|left|എഡൊ കൊട്ടാരം ഇപ്പോൾ ക്യോട്ടോ ഇമ്പീരിയൽ പാലസ് ]]
 
പിന്നീട് ഈ കൊട്ടാരം പലരുടെയും അധീനതയിലായിത്തീർന്നു എന്നാണ് ചരിത്രം. ഒരു നൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്കുശേഷം തൊയൊത്തോമി ഹിദേയോഷി രാജ്യത്തെ ഭാഗികമായി ഏകീകരിക്കുകയും [[ടോക്കുഗാവ ഇയെയാസു]] (ടോക്കുഗാവ ഷോഗനേറ്റിന്റെ സ്ഥാപകൻ) 1590-ൽ എദോ ആസ്ഥാനമാക്കി കാന്റോയിലെ ഭരണാധികാരിയാകുകയും ചെയ്തു. 1603ൽ അദ്ദേഹം ഷോഗൺ (പരമ്പരാഗത സൈനിക ഭരണാധിപൻ) പദവി ഔദ്യോഗികമായി ലഭിച്ചതിനെത്തുടർന്ന് എദോയെ ഇദ്ദേഹം ഷോഗൺ സൈനിക ഗവൺമെന്റിന്റെ (ബാക്കുഫു - bakufu)തലസ്ഥാനമാക്കി. <ref>http://www.metro.tokyo.jp/ENGLISH/PROFILE/overview01.htm</ref> ടോക്കുഗാവാ ഭരണകാലത്ത് ഷോഗണിന്റെ എദോയിലെ കൊട്ടാരം നഗര ജീവിതത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഇയെയാസു എദോ നഗരം വിപുലമാക്കി. ചതുപ്പു പ്രദേശമായിരുന്ന ഇവിടെ ചതുപ്പു നിലങ്ങൾ നികത്തിയും വെള്ളമൊഴുകിപ്പോകാൻ തോടുകളുണ്ടാക്കിയും നഗര വികസനത്തിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കി. ഷോഗണിന്റെ കൊട്ടാരത്തെ ചുറ്റി ഡെയ്മോ (ഫ്യൂഡൽ പ്രഭുക്കൾ), [[സമുറായ്]] (യോദ്ധാക്കൾ), വ്യാപാരികൾ തുടങ്ങിയവരുടെ അധിവാസ കേന്ദ്രങ്ങളുണ്ടായി. കൊട്ടാരത്തിന്റെ പടിഞ്ഞാറ് കുലീന വർഗക്കാരുടെയും കിഴക്ക് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വാസസ്ഥലങ്ങളായിരുന്നു. വിദൂര സ്ഥലങ്ങളിലുള്ള ഫ്യൂഡൽ പ്രഭുക്കളുടെ കുടുംബങ്ങളെ എദോയിൽത്തന്നെ സ്ഥിരമായി താമസിപ്പിച്ചിരുന്നു. ഡെയ്മോകൾ ഒന്നിടവിട്ടുള്ള വർഷങ്ങളിൽ എദോയിൽത്തന്നെയുണ്ടായിരിക്കണമെന്നും ഇയെയാസു നിഷ്കർഷിച്ചിരുന്നു. സമുറായ്കളെയും എദോയിൽതന്നെ പാർപ്പിച്ചു 80,000-ത്തോളം സമുറായ്കൾ മറ്റു പ്രദേശങ്ങളിൽനിന്നും നഗരത്തിലേക്കു മാറ്റപ്പെടുകയുണ്ടായി. ഇക്കാരണങ്ങളാൽ ഇവിടെ ജനവാസം ഏറെ വർധിച്ചു. എദോ കൊട്ടാരത്തിനു ചുറ്റുമായി നഗരം വികസിച്ചു. കൊട്ടാരസമുച്ചയത്തിനു ചുറ്റുമായി സമാന്തര തെരുവുകളും കിടങ്ങുകളുമായി നഗരം ആവിഷ്ക്കരിച്ചിരുന്നു. മധ്യത്തുനിന്നും ബഹിർഗമിക്കുന്ന ആരക്കാലുപോലുള്ള തെരുവുകളുമുണ്ടായിരുന്നു. തോടുകളുടെയും റോഡുകളുടെയും ശൃംഖല തന്നെയുണ്ടായി. ക്ഷേത്രങ്ങളും നിർമിച്ചിരുന്നു. ഇതോടൊപ്പം നഗരം ഒരു സാംസ്കാരികകേന്ദ്രവും വാണിജ്യകേന്ദ്രവുമായി വികസിക്കുകയും ചെയ്തു. വീടുകളുടെ ബാഹുല്യവും നിർമ്മാണ സാമഗ്രികളുടെ പ്രത്യേകതയും എദോയിൽ നിരവധി തീപിടുത്തങ്ങൾക്കിടവരുത്തിതീപ്പിടുത്തങ്ങൾക്കിടവരുത്തി. 1657-ലെ വൻ തീപിടുത്തത്തിൽപ്പെട്ട്തീപ്പിടുത്തത്തിൽപ്പെട്ട് നഗരത്തിന്റെ ചില ഭാഗങ്ങൾക്ക് വൻപിച്ച നാശമുണ്ടായി. പുനർനിർമ്മിക്കപ്പെട്ട നഗരം കൂടുതൽ വിശാലവും വികസിതവുമായി. തീപിടുത്തങ്ങളുംതീപ്പിടുത്തങ്ങളും ഭൂകമ്പങ്ങളും വഴിയുള്ള നാശം ഇവിടെ സാധാരണമായിരുന്നു.
 
തുടർന്നുള്ള എഡൊ കാലഘട്ടത്തിൽ എഡൊ 18ആം നൂറ്റാണ്ടോടെ 10 ലക്ഷം ജനസംഖ്യയോടെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി മാറി. ഇക്കാലത്ത് എദോ നഗരം ജപ്പാനിലെ വാണിജ്യ, കലാ, രാഷ്ട്രീ യാധികാരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി രൂപംപൂണ്ടുകഴിഞ്ഞിരുന്നു. ഇമ്പീരിയൽ തലസ്ഥാനം ജാപ്പനീസ് ചക്രവ്ർത്തിയുടെ വാസസ്ഥലമായിരുന്ന [[ക്യോട്ടോ]] ആയിരുന്നെങ്കിലും യഥാർത്ഥ തലസ്ഥാനം എഡൊ ആയിരുന്നു.
"https://ml.wikipedia.org/wiki/ടോക്കിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്