"ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
 
==പ്രശസ്തി==
ഭാരതീയ കലാഭിജ്ഞരുടെ അംഗീകാരം ഹിഗ്ഗിൻസിന് വേണ്ടുവോളം ലഭ്യമായിരുന്നു. [[ത്യാഗരാജസ്വാമികൾ|ത്യാഗരാജസ്വാമികളുടെ]] വളരെ പ്രശസ്തമായ "എന്തരോ മഹാനുഭാവുലു" എന്ന കൃതി ഹിഗ്ഗിൻസ് ആലപിക്കുന്നത് വളരെയധികം ആസ്വാദകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അതെഴുതപ്പെട്ടിരുന്ന [[തെലുങ്ക്]] ഭാഷ ഹിഗ്ഗിൻസിന്റെ ആലാപനശൈലിക്ക് തടസ്സമായതേയില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഹിഗ്ഗിൻസിന്റെ പ്രശസ്തമായ മറ്റു സംഗീതാവിഷ്കാരങ്ങൾ "കൃഷ്ണാ നി ബേഗെനെ ബാരോ, ശിവ ശിവ ശിവ, അംബ പരദേവതേ, ഗോവർധന ഗിരി ധാര, കാ വാ വാ" എന്നിവയായിരുന്നു. അനുമോദനങ്ങളോടൊപ്പം തന്നെ, ഉച്ചാരണത്തിലെ ചെറിയ പിഴവുകളെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് ചില കോണുകളിൽ നിന്നെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ട്.<ref>{{cite news|title=ജോൺ ഹിഗ്ഗിൻസ് എന്ന ഭാഗവതർ|url=http://www.hindu.com/fr/2010/12/10/stories/2010121050620300.htm|newspaper=ഹിന്ദു ദിനപ്പത്രംദിനപത്രം|date=ഡിസംബർ 10, 2010}}</ref> എന്നിരുന്നാലും, ഇത്തരം വിമർശനങ്ങൾ അദ്ദേഹത്തെ തളർത്തിയിരുന്നില്ല. [[ആകാശവാണി|ആകാശവാണിയിലൂടെ]] ഒട്ടേറെ [[സംഗീതകച്ചേരി|കച്ചേരികൾ]] അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകനായ നിക്കോളാസ് ഹിഗ്ഗിൻസ് കർണ്ണാടകസംഗീത വിദ്യാർത്ഥിയും വംശീയസംഗീതജ്ഞനുമാണ്.<ref>{{cite news|title="ജാസ് സംഗീതത്തെ പറ്റിയുള്ള പഠനം, അമേരിക്കൻ ചരിത്രത്തെ വെളിവാക്കും"|url=http://www.hindu.com/2006/08/05/stories/2006080507950200.htm|newspaper=ഹിന്ദു ദിനപത്രം|date=ഓഗസ്റ്റ് 05, 2006}}</ref>
==അവലംബം==
{{Reflist|2}}
"https://ml.wikipedia.org/wiki/ജോൺ_ബോർത്‌വിക്_ഹിഗ്ഗിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്