"ജോൺ ഫ്രെഡറിക് ഡാനിയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
== ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ==
 
ലണ്ടനിലെ കിങ്സ് കോളജിലെ ആദ്യത്തെ രസതന്ത്ര പ്രൊഫസറായി 1831 - ൽ ഡാനിയൽ നിയമിതനായി. ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയ ഇലക്ട്രോകെമിസ്ട്രി പരീക്ഷണം ആരംഭിച്ചത് ഇക്കാലത്താണ്. അന്നു പ്രചാരത്തിലിരുന്ന വൈദ്യുത സെല്ലുകളുടെ ക്ഷമത വിപരീത ധ്രുവീകരണം മൂലം വളരെ വേഗം നഷ്ടപ്പെട്ടിരുന്നു. ഇപ്രകാരം സിങ്ക്-കോപ്പർ സെല്ലുകളിൽ വൈദ്യുത വിശ്ലേഷണം നടക്കുമ്പോൾ കോപ്പർ പ്ലേറ്റിൽ ഹൈഡ്രജൻ വാതകം സ്വതന്ത്രമാക്കപ്പെടുന്നതിനാലാണ് ക്ഷമത നഷ്ടപ്പെടുന്നതെന്ന് ഡാനിയൽ കണ്ടെത്തി. ഈ പോരായ്മ പരിഹരിച്ച് സ്ഥിരവും അനുസ്യൂതവുമായി വൈദ്യുതി പ്രവഹിപ്പിക്കുന്ന ഒരു പുതിയ ഇനം സെല്ലിന്റെ അന്വേഷണത്തിൽ ഡാനിയൽ വിജയിച്ചു. സിങ്ക് ഇലക്ട്രോഡ് - സിങ്ക് സൾഫേറ്റ് ലായനി (Zn-ZnSO<sub>4</sub>), കോപ്പർ ഇലക്ട്രോഡ്-കോപ്പർസൾഫേറ്റ് (Cu-CuSO<sub>4</sub>) ലായനിയിൽ നിന്ന് ഒരു സുഷിരഭാജനം കൊണ്ടോ അർധതാര്യതനുസ്തരം കൊണ്ടോ വേർതിരിക്കുക വഴി കോപ്പർ ഇലക്ട്രോഡിൽ ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നത് തടയാനാവുമെന്നു ഡാനിയൽ കണ്ടെത്തി. ഇപ്രകാരം ബാറ്ററി (സ്ഥിരം ഇ എം എഫ്= 1.1 V) ദീർഘകാലം പ്രവർത്തനക്ഷമമായിരിക്കും. ഡാനിയൽ സെൽ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഈ പുതിയ ബാറ്ററിയുടെ കണ്ടുപിടുത്തംകണ്ടുപിടിത്തം (1836) റോയൽ സൊസൈറ്റിയുടെ പരമോന്നതബഹുമതിയായ കോപ്ലി മെഡലിന് (Copley medal) ഇദ്ദേഹത്തെ അർഹനാക്കി (1837). റോയൽ സൊസൈറ്റിയുടെ റംഫോർഡ് മെഡൽ (Rumford medal 1832), ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ വെള്ളിമെഡൽ എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
== ശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ താത്പര്യം ==
"https://ml.wikipedia.org/wiki/ജോൺ_ഫ്രെഡറിക്_ഡാനിയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്