"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(Image:J_accuse.jpg നെ Image:J’accuse.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: missing ap...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[അംബ്രോസ്|അംബ്രോസിന്റെ]] ശിഷ്യനും ആദിമക്രിസ്തീയതയിലെ ഏറ്റവും പേരെടുത്ത ചിന്തകനുമായിരുന്ന [[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്തീനോസ്]] (354-430) പോലും യഹൂദവിരുദ്ധതയിൽ നിന്നു മുക്തനായിരുന്നില്ല. [[യഹൂദർ]] തീർത്തും നശിക്കാതെ, താൻ വിഭാവന ചെയ്ത [[ദൈവനഗരം|ദൈവനഗരത്തിൽ]] ക്രിസ്തീയതയുടെ വിജയം എടുത്തുകാട്ടുന്ന പരാജിതജനതയായി, ചിതറിയ അവസ്ഥയിൽ നിലനിൽക്കുന്നത് [[അഗസ്റ്റിൻ]] സങ്കല്പിച്ചു.<ref>[http://www.newadvent.org/fathers/120118.htm ദൈവനഗരം, 18:46]</ref> പരാജിതരായ തന്റെ ശത്രുക്കളെക്കുറിച്ച് [[ദാവീദ്|ദാവീദു രാജാവ്]] [[പഴയനിയമം|പഴയനിയമത്തിലെ]] [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളിലൊന്നിൽ]] ദൈവത്തോടു നടത്തുന്ന അപേക്ഷ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം ഇവിടെ.<ref>[[സങ്കീർത്തനങ്ങൾ]] 59:11</ref>
 
സഭാപിതാക്കന്മാരുടെ ചരിത്രവീക്ഷണം, യഹൂദരുടെ പരിതാപാവസ്ഥയെ, 'ക്രിസ്തുഹത്യ'-ക്കു ന്യായമായി ലഭിച്ച ദൈവശിക്ഷയായി വിലയിരുത്തി. നാലാം നൂറ്റാണ്ടിൽ ആദിമസഭയുടെ ചരിത്രമെഴുതിയ ക്രിസ്തീയചരിത്രകാരൻ [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]], തന്റെ രചനയുടെ ലക്ഷ്യങ്ങളിലൊന്ന് "നമ്മുടെ രക്ഷകനെതിരെ ഗൂഡാലോചനഗൂഢാലോചന നടത്തി ഏറെ താമസിയാതെ യഹൂദവംശത്തിന് വന്നുപെട്ട സർ‌വ്വനാശത്തിന്റെ കഥ പറയുക" എന്നതാണെന്നു തുറന്നു പറയുന്നു.<ref>യൂസീബിയസിന്റെ സഭാചരിത്രം (ഒന്നാം പുസ്തകം), ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ - ഡോർസെറ്റ് പ്രസാധനം(പുറം 31)</ref>
 
==മദ്ധ്യയുഗങ്ങൾ==
യൂറോപ്യൻ ജ്ഞാനോദയത്തിന്റെ പ്രചോദത്തിൽ യഹൂദർക്കിടയിൽ തന്നെ പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ ഉണ്ടായ ചിന്താപരമായ ഉണർവ് അവർക്കെതിരെയുള്ള ശത്രുതാഭാവം കുറയ്ക്കാനും ഇതരസമൂഹങ്ങളുമായി അവരെ ഐക്യപ്പെടുത്താനും സഹായിച്ചു. 'ഹസ്കല' എന്നറിയപ്പെട്ട ആ ജൂതജ്ഞാനോദയത്തിന്റെ ഏറ്റവും അറിയപ്പെടുന്ന പ്രതിനിധി ജർമ്മൻകാരനായ മോസസ് മെൻഡൽസൻ ആയിരുന്നു. വിഖ്യാതജർമ്മൻ ലേഖകനും ചിന്തകനുമായ ഗോട്ടോൾഡ് എഫ്രായീം ലെസ്സിങ്ങ്, മെൻഡൽസന്റെ ഉറ്റസുഹൃത്തായിരുന്നു. ജ്ഞാനോദയത്തിന്റെ സ്വാധീനത്തിൽ, യഹൂദ-ക്രിസ്തീയ ബുദ്ധിജീവികൾക്കിടയിൽ ഉണ്ടായ സഹകരണത്തിന്റെയും സൗഹൃദത്തിന്റേയും ഏറ്റവും പ്രസിദ്ധമായ ഉദാഹരണമായിരുന്നു അവർ തമ്മിലുള്ള ബന്ധം.
 
രാഷ്ട്രീയമേഖലയിലെ സംഭവവികാസങ്ങളും യഹൂദരുടെ വിമോചനത്തെ സഹായിച്ചു. 18-19 നൂറ്റാണ്ടുകളുടെ പകർച്ചയിൽ യൂറോപ്പിന്റെ ഭാഗധേയങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയൻ]] യഹൂദരോട് അനുകൂലമനോഭാവം കാട്ടിയ ഭരണാധികാരി ആയിരുന്നു. നെപ്പോളിയന്റെ സൈന്യം അവർ മുന്നേറിയ വഴികളിൽ യഹൂദരെ വിമോചിപ്പിച്ചു.<ref>Michael Goldfarb 2007 മാർച്ച് 18-ലെ ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിൽദിനപത്രത്തിൽ എഴുതിയ ലേഖനം [http://www.nytimes.com/2007/03/18/opinion/18iht-edgoldfarb.4943373.html "Napoleon, the Jews and French Muslims"]</ref> റോമിൽ ജൂതച്ചേരികളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന യഹൂദർക്ക് നെപ്പോളിയൻ വിമോചകനായി.
 
==19-ആം നൂറ്റാണ്ട്==
യഹൂദജനതയുടെ ലോകമേധാവിത്വത്തിനുള്ള രഹസ്യപദ്ധതി വിവരിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച "[[സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങൾ]]" എന്ന വ്യാജരചനയുടെ പ്രസിദ്ധീകരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യഹൂദവിരുദ്ധതയെ പ്രോത്സാഹിപ്പിച്ച ഒരു സംഭവമായിരുന്നു. 1903-ൽ [[റഷ്യ|റഷ്യയിലായിരുന്നു]] ഇതിന്റെ ആദ്യപ്രസിദ്ധീകരണം. ഒട്ടേറെ സ്വതന്ത്രഗവേഷണങ്ങൾ അത് ഒരു തട്ടിപ്പാണെന്ന് ആവർത്തിച്ച് തെളിയിച്ചെങ്കിലും, അതിന്റെ ഉള്ളടക്കത്തെ യഹൂദവിരുദ്ധത വ്യാപകമായുള്ള നാടുകളിൽ ഒട്ടേറെപ്പേർ യാഥാർത്ഥ്യമായെടുത്തു. മാധ്യമങ്ങളേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിച്ചും, പരമ്പരാഗത സാമൂഹ്യക്രമത്തെ തകിടം മറിച്ച് അതിന്റെ സ്ഥാനത്ത് മനുഷ്യമനസ്സുകളെ ആഗോളതലത്തിൽ കൗശലപൂർവം സ്വാധീനിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രതിഷ്ഠിച്ചും, യഹൂദന്മാർ എങ്ങനെ ലോകത്തെ നിയന്ത്രിക്കുമെന്ന് ഈ രചന വിവരിക്കുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[റഷ്യ|റഷ്യയിലെ]] വിപ്ലവമുന്നേറ്റങ്ങളെ എതിർത്തവരായിരുന്നു ഇതിന്റെ പ്രചരണത്തിനു പിന്നിൽ. 1905-ലെ ആദ്യവിപ്ലവത്തെ തുടർന്ന് അതിന് കുറേ പ്രചാരം കിട്ടി. 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവം]] കഴിഞ്ഞപ്പോൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദപദ്ധതിയാണ് "ബോൾഷെവിഷം" എന്ന പ്രചാരണത്തിന്റെ ബലത്തിൽ "ചട്ടങ്ങൾ" പിന്നെയും ശ്രദ്ധിക്കപ്പെട്ടു. 1920-കളിലും 30-കളിലും അത് പാശ്ചാത്യലോകത്ത് വ്യാപകമായി പ്രചരിച്ചു. 1921-ൽ ബ്രിട്ടണിലെ "ദി ടൈംസ് " ദിനപ്പത്രംദിനപത്രം പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പര, "ചട്ടങ്ങളുടെ" ഉള്ളടക്കത്തിൽ ഏറെയും, യഹൂദന്മാരുമായി ഒരു ബന്ധവുമില്ലാതെ മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയഹാസ്യരചനകളുടെ ചോരണമാണെന്ന് വെളിവാക്കി.<ref>Rense.com, [The Protocols Of Zion,
a Literary Forgery http://www.rense.com/general45/proto.htm]</ref>
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[നാസി പാർട്ടി|നാത്സികളുടെ]] പരാജയത്തെ തുടർന്ന് ഒരു പ്രചാരണായുധമെന്ന നിലയിൽ 'ചട്ടങ്ങളുടെ' ശക്തി ക്ഷയിച്ചെങ്കിലും, യഹൂദവിരുദ്ധതയുടെ ആയുധങ്ങളിലൊന്നായി അത് ഇന്നും തുടരുന്നു.<ref>Biblebelievers.org, World Conquest through world Jewish Government [http://www.biblebelievers.org.au/przion1.htm#PREFACE The Protocols of the Learned Elders of Zion]</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3088564" എന്ന താളിൽനിന്ന് ശേഖരിച്ചത്